Times Kerala

ഫ്രഞ്ച് ഓപ്പൺ ടെന്നീസ്; വനിതാ വിഭാഗം സെമിയിൽ പവ്‌ല്യുചെങ്കോവ x സിഡാൻസെക്, സക്കറി x ക്രസികോവ പോരാട്ടം

 
ഫ്രഞ്ച് ഓപ്പൺ ടെന്നീസ്; വനിതാ വിഭാഗം സെമിയിൽ പവ്‌ല്യുചെങ്കോവ x സിഡാൻസെക്, സക്കറി x ക്രസികോവ പോരാട്ടം

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ വനിത വിഭാഗം സിംഗിൾസ് സെമി ഫൈനൽ പോരാട്ടത്തിനുള്ള ലൈനപ്പായി. റഷ്യൻ താരം അനസ്താനിയാ പവ്‌ല്യുചെങ്കോവ സ്ലൊവേനിയൻ താരം തമറ സിഡാൻസെകിനെ നേരിടും. മറ്റൊരു സെമിയിൽ ഗ്രീസ് താരം മരിയ സക്കറിയുടെ എതിരാളി ചെക്ക് താരം ബർബോറ ക്രസികോവയാണ്.

ഇന്നലെ ക്വാർട്ടറിൽ അമേരിക്കയുടെ കൗമാര താരം കോകോ ഗൗഫിനെ പരാജയപ്പെടുത്തിയാണ് ക്രസികോവ സെമിയിൽ പ്രവേശിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ക്രസികോവയുടെ ജയം. സ്കോർ 6-7, 3-6. നിലവിലെ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ പോളിഷ് താരം ഇഗ സ്വിയറ്റക്കിനെ തോൽപ്പിച്ചാണ് സക്കറി സെമിയിലെത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സക്കറിയയുടെ ജയം. സ്കോർ 6-4, 6-4. വനിത വിഭാഗത്തിൽ ആദ്യ പത്തു സീഡിലുള്ള ഒരു താരം പോലും സെമിയിൽ പ്രവേശിച്ചിട്ടില്ല.

Related Topics

Share this story