Times Kerala

ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍, അവകാശവാദവുമായി യുവതി; ഡോക്ടർമാർ അംഗീകരിച്ചാൽ ലോക റെക്കോർഡ്.!!

 
ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍, അവകാശവാദവുമായി യുവതി; ഡോക്ടർമാർ അംഗീകരിച്ചാൽ ലോക റെക്കോർഡ്.!!

ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്ന അവകാശ വാദവുമായി യുവതി രംഗത്ത്. സൗത്ത് ആഫ്രിക്കന്‍ സ്വദേശിനിയായ ഗൊസ്യമെ തമര സിതോള്‍ എന്ന 37കാരിയാണ് അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. യുവതിയുടെ അവകാശ വാദം ഡോക്ടര്‍മാര്‍ അംഗീകരിച്ചാല്‍ റെക്കോര്‍ഡായിരിക്കും ഈ യുവതി സ്വന്തമാക്കുകഎന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തിങ്കളാഴ്ച പ്രിട്ടോറിയ ഹോസ്പിറ്റലില്‍ സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത് എന്നും ഭര്‍ത്താവ് വ്യക്തമാക്കി.അതേസമയം, സംഭവത്തെ കുറിച്ച്‌ ഇതുവരെയും ഒരു രേഖയും കണ്ടെത്തിയിട്ടില്ലെന്നാണ് സൗത്ത് ആഫ്രിക്കന്‍ ഗവണ്‍മെന്റ് അറിയിച്ചിരിക്കുന്നത്. ദമ്ബതികള്‍ താമസിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലത്ത് അന്വേഷിച്ച്‌ കുടുംബം എവിടെയാണെന്ന് കണ്ടെത്താന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഇവരെ കണ്ടെത്തുകയും 10 കുട്ടികള്‍ ജനിച്ചുവെന്ന് സ്ഥിരീകരിക്കുകയും ചെയ്താല്‍ കഴിഞ്ഞ മാസം മാലിയില്‍ നടന്ന ഒന്‍പതു കുട്ടികളുടെ ജനനം എന്ന റെക്കോര്‍ഡായിരിക്കും ഈ യുവതി തിരുത്തി കുറിക്കുക.

Related Topics

Share this story