Times Kerala

മഹാത്മാ ഗാന്ധിയുടെ പൗത്രി ഇളാ ഗാന്ധിയുടെ മകള്‍ക്ക് തട്ടിപ്പ് കേസില്‍ തടവ് ശിക്ഷ

 
മഹാത്മാ ഗാന്ധിയുടെ പൗത്രി ഇളാ ഗാന്ധിയുടെ മകള്‍ക്ക് തട്ടിപ്പ് കേസില്‍ തടവ് ശിക്ഷ

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ പൗത്രി ഇളാ ഗാന്ധിയുടെ മകള്‍ ആഷിഷ് ലത റാംഗോബി(56)ന് തട്ടിപ്പ് കേസില്‍ ദക്ഷിണാഫ്രിക്കയില്‍ തടവ് ശിക്ഷ. 3.22കോടി രൂപ (60 ലക്ഷം റാന്‍ഡ്)യുടെ തട്ടിപ്പ് നടത്തുകയും വ്യാജരേഖ ചമയ്കുകയും ചെയ്ചുവെന്ന കേസില്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ കോടതിയാണ് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഇറക്കുമതി തീരുവ നല്‍കാനും മറ്റ് ചെലവുകള്‍ക്കുമായി വ്യാജ രേഖ നല്‍കി പണം തട്ടിയെന്നാണ് ഇവര്‍ക്കെതിരായ പരാതി.

Related Topics

Share this story