Times Kerala

ഓണ്‍ലൈന്‍ ഉപഭോക്തൃ സേവനങ്ങളുമായി ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്; 22000 കേസുകള്‍ക്ക് പരിഹാരമായി

 
ഓണ്‍ലൈന്‍ ഉപഭോക്തൃ സേവനങ്ങളുമായി ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്; 22000 കേസുകള്‍ക്ക് പരിഹാരമായി

കൊച്ചി: യൂറോപ്പിലെ ഏറ്റവും വലിയ ഗൃഹോപകരണ ഉല്‍പ്പാദകരും ലോകത്തെ പ്രമുഖ കമ്പനികളിലൊന്നുമായ ബിഎസ്എച്ച് ഹോം അപ്ലയന്‍സസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ഉപഭോക്തൃ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റി. 2020 മാര്‍ച്ച് മുതല്‍ കമ്പനി രാജ്യത്തുടനീളമുള്ള 22,000 ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ദക്ഷിണേന്ത്യയില്‍ 72 ശതമാനം കേസുകളും ഓണ്‍ലൈനായി പരിഹരിച്ചു. ചെന്നൈ (17.8 ശതമാനം), കൊച്ചി (38.1), കോയമ്പത്തൂര്‍ (4), ബംഗളൂരൂ (27), ഹൈദരാബാദ് (12) തുടങ്ങിയ നഗരങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

പല നഗരങ്ങളിലും ലോക്ക്ഡൗണ്‍ കര്‍ശനമാക്കിയതോടെ ഉപഭോക്താക്കള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ പര്‍ച്ചേസിലേക്ക് മാറി. ഇന്‍സ്റ്റലേഷന്‍, റിപ്പയര്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള സഹായ അഭ്യര്‍ത്ഥനകള്‍ ഇതോടെ വര്‍ധിച്ചു. ഉപഭോക്താക്കളുടെ ആവശ്യങ്ങളും മാറ്റങ്ങളും അനുസരിച്ച് ബിഎസ്എച്ച് ഉടനടി ഓണ്‍ലൈന്‍ സേവനങ്ങളിലേക്ക് മാറി. സേവനത്തിന്റെ നിലവാരം നിലനിര്‍ത്തുകയും ചെയ്തു. ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ക്ക് എന്‍ജിനീയര്‍മാര്‍ വീഡിയോകളിലൂടെയും ഫോണ്‍ കോളുകളിലൂടെയും പെട്ടെന്ന് പരിഹാരങ്ങള്‍ കണ്ടെത്തി.

എല്ലാ ഉപഭോക്താക്കള്‍ക്കും വിദൂര പിന്തുണ നല്‍കുന്നതിനായി പകര്‍ച്ചവ്യാധിയുടെ കാലത്തും അശ്രാന്തമായി പ്രവര്‍ത്തിച്ച ബിഎസ്എച്ചിലെ ഉപഭോക്തൃ സേവന ടീമില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നുവെന്നും കൊറോണ വൈറസ് ആളുകളെ ഡിജിറ്റല്‍ ജീവിത രീതിയിലേക്ക് മാറ്റുമ്പോള്‍ ബിസിനസുകളും ഈ തലത്തില്‍ മാനുഷിക സ്പര്‍ശത്തിലൂടെ ഓണ്‍ലൈന്‍ അനുഭവങ്ങള്‍ പകരേണ്ടതാണ്, ഈ തലത്തിലേക്ക് എത്താനാണ് ബിഎസ്എച്ചും ലക്ഷ്യമിടുന്നതെന്നും ബിഎസ്എച്ചിന്റെ ഒരു പ്രധാന വിപണിയായ ദക്ഷിണേന്ത്യയില്‍ തങ്ങളുടെ വിശ്വസ്തരായ ഉപയോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള സേവനം നല്‍കുന്നത് തുടരുമെന്നും ബിഎസ്എച്ച് ഹോം അപ്ലയന്‍സസ് എംഡിയും സിഇഒയുമായ നീരജ് ബല്‍ പറഞ്ഞു.

വെല്ലുവിളി നിറഞ്ഞ ഈ കാലത്ത് നല്‍കിയ സേവനങ്ങള്‍ക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ബിഎസ്എച്ച് ടീമിന് ലഭിച്ചത്. ഉപഭോക്താക്കളോടുള്ള പ്രതിജ്ഞാബദ്ധത പൂര്‍ത്തിയാക്കുന്നതിനായി ബിഎസ്എച്ച് എല്ലാ ഉല്‍പ്പന്നങ്ങളുടെയും വാറന്റി ജൂണ്‍ 30വരെ നീട്ടി. ഏപ്രില്‍ 15 മുതല്‍ മെയ് 31വരെയുള്ള ലോക്ക്ഡൗണ്‍ കാലത്ത് വാറന്റി അവസാനിച്ച എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും പുതുക്കിയ തീയതികള്‍ ബാധകമായിരിക്കും.

Related Topics

Share this story