Times Kerala

ആര്‍ത്തവ നാളില്‍ വേദനയില്‍ പുളയുമ്പോള്‍ ചൂടുവെള്ളവുമായി ഓടിയെത്തും, കഷായം ഉണ്ടാക്കി തരും ; ഭര്‍തൃപിതാവിന്റെ കരുതല്‍ പങ്കുവെച്ച് യുവതി

 
ആര്‍ത്തവ നാളില്‍ വേദനയില്‍ പുളയുമ്പോള്‍ ചൂടുവെള്ളവുമായി ഓടിയെത്തും, കഷായം ഉണ്ടാക്കി തരും ; ഭര്‍തൃപിതാവിന്റെ കരുതല്‍ പങ്കുവെച്ച് യുവതി

സ്ത്രീകളെ വീട്ടിലെ ഉപകരണങ്ങളെ പോലെ കാണാതെ കണ്ടറിഞ്ഞും കരുതലോടെയും പ്രവര്‍ത്തിക്കുന്ന ഭര്‍തൃപിതാവിനെ കുറിച്ച് അന്‍സി എന്ന യുവതിയുടെ കുറിപ്പ് വൈറലാകുന്നു. ആന്‍സി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇതിനോടകം തന്നെ ഏറെ ശ്രദ്ധേ നേടിയിരിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം,

വിഷ്ണു ഏട്ടന്റെ അച്ഛന്‍ അമ്മയെ സംരെക്ഷിക്കുന്നതും, സ്‌നേഹിക്കുന്നതും എന്നെ പലപ്പോഴും അത്ഭുതപെടുത്തുന്നുണ്ട്, മാത്രവുമല്ല അച്ഛന്‍ സ്ത്രീകളെ പൊതുവെ വളെരെ ബഹുമാനത്തോടെ കാണുന്ന ഒരാളാണ്, എനിക്കും ആ സ്ഥാനം കിട്ടാറുണ്ട്, വീട്ടില്‍ കഞ്ഞിയും കറിയും വെക്കാനും മകന് വെച്ച് വിളമ്പാനും, തുണി അലക്കാനും മാത്രമുള്ള വസ്തുവായി അച്ഛന്‍ എന്നെ കാണാറില്ല, വീട്ടില്‍ അച്ഛന്‍ അതിരാവിലെ എഴുന്നേല്‍ക്കും ഞാനും അമ്മയും വൈകിയാണ് എഴുനേല്‍ക്കുന്നത്, എനിക്കും അമ്മയ്ക്കും കട്ടന്‍ ചായ തിളപ്പിച്ച് വെച്ചിരിക്കും അച്ഛന്‍, ചോറ് വാങ്ങിയിട്ടുണ്ടാകും, മുറ്റം അടിച്ചിട്ടുണ്ടാകും ആ നേരത്തിനകം, ഞാനോ അമ്മയോ അടുക്കളയില്‍ കയറുമ്പോള്‍ അച്ഛന്‍ പേരകുട്ടിയുമായി മുറ്റത്ത് നടക്കും, അമ്മ വാവയെ കുളിപ്പിച്ച് ഉറക്കുമ്പോള്‍ ഞാന്‍ അടുക്കളയിലാകും, അപ്പോഴേക്കും അച്ഛന്‍ പച്ചക്കറികള്‍ അരിഞ്ഞു തരും, തേങ്ങ ചിരകി തരും,
വാവ ഉണര്‍ന്നിരിക്കുവാണെങ്കില്‍ എന്നോടും അമ്മയോടും ചായ കുടിക്കാന്‍ പറയും അച്ഛന്‍, ഞങള്‍ കഴിച്ചതിനു ശേഷമാണ് അച്ഛന്‍ കഴിക്കുക.
അച്ഛന്‍ കഴിച്ച പാത്രവും ചിലപ്പോള്‍ ഞാന്‍ കഴിച്ച പാത്രവും അച്ഛന്‍ കഴുകും,
തുണി വാഷിംഗ് മെഷീന്‍ ല്‍ ആണ് കഴുകുക,തുണി പിഴിഞ്ഞെടുക്കാനും വിരിക്കാനും അച്ഛന്‍ കൂടും,
നിലം തുടക്കാനും അടിച്ച് വാരാനും അച്ഛന് ഒരു മടിയുമില്ല, അമ്മക്ക് വയ്യാതെ കിടന്നാല്‍ അച്ഛന്‍ എന്തൊരു കരുതലാണെന്നോ, അമ്മക്ക് കഞ്ഞി എടുത്ത് കൊടുക്കുന്നതും അച്ഛനാകും, വയ്യെങ്കില്‍ അമ്മ അടുക്കളയില്‍ കയറുവാന്‍ അച്ഛന്‍ അനുവദിക്കില്ല,
അച്ഛന്‍ പകലൊന്നും വിശ്രമിക്കില്ല, ചെടികളും പച്ചക്കറികളും നനക്കലും, അങ്ങനെ അങ്ങനെ എന്തേലുമൊക്കെ ജോലികളില്‍ ആകും.
ഞാനോ അമ്മയോ കുറച്ച് നേരം വിശ്രമിക്കാനോ ഉറങ്ങാനോ അച്ഛന്‍ പറഞ്ഞു കൊണ്ടിരിക്കും.
എനിക്ക് മെന്‍സസ് സമയത്ത് വയറുവേദനയെങ്കില്‍ അച്ഛന്‍ വെള്ളം ചൂടാക്കി കൊണ്ട് തരും,കഷായം ഉണ്ടാക്കി തരും,കുറച്ച് നേരം കിടക്ക് എന്ന് പറഞ് കൊണ്ടിരിക്കും, കുഞ്ഞിന്റെ തുണി കഴുകാന്‍ പുറത്തിറങ്ങിയാല്‍ ഞാന്‍ കഴുകാം മോളു കിടന്നോ എന്ന് പറഞ് എന്റെ കയ്യിന്ന് വാവയുടെ ഉടുപ്പുകള്‍ വാങ്ങിക്കും………. ഞാന്‍ കുറച്ചൊന്നു ക്ഷീണിച്ചാല്‍ രണ്ടു നേരവും പാല്‍ കുടിക്കാന്‍ പറഞ് വഴക്കുണ്ടാക്കും,
അച്ഛന്‍ അമ്മയെ സ്‌നേഹിക്കുന്നപോലെ കരുതുന്ന പോലെ വിഷ്ണു ഏട്ടന്‍ എന്നെ കരുതുന്നില്ല എന്നുള്ള പരാതിയാണ് എനിക്കിപ്പോള്‍, അച്ഛന്‍ ഒരു നല്ല ഭര്‍ത്താവാണ് നല്ല അച്ഛനാണ് Amazing Man ആണ്…… ??
കണ്ട് പഠിക്കേണ്ടതാണ് അച്ഛനെ ??
സ്ത്രീ വീട്ടിലെ ഉപകരണങ്ങളെ പോലെ നിലക്കാതെ പ്രവര്‍ത്തിക്കേണ്ടതാണ് എന്ന ഒരു ധാരണ അടിമുടി മാറേണ്ടതുണ്ട് ??

Related Topics

Share this story