Times Kerala

അധോലോക കുറ്റവാളി രവി പൂജാരിയെ റിമാൻഡ് ചെയ്തു

 
അധോലോക കുറ്റവാളി രവി പൂജാരിയെ റിമാൻഡ് ചെയ്തു

എറണാകുളം: അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചി എ.സി.ജെ.എം കോടതി റിമാന്‍ഡ് ചെയ്‌തു. കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ എട്ട് ദിവസത്തെ ക്രൈബ്രാഞ്ച് കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണ് കോടതി നടപടി. ഓൺലൈൻ വഴിയാണ് അന്വേഷണസംഘം പൂജാരിയെ കോടതിയിൽ ഹാജരാക്കിയത്. ചോദ്യം ചെയ്യലുമായി രവി പൂജാരി സഹകരിച്ചുവെന്നും കേസിൽ കൂടുതൽ പ്രതികളെ പിടികൂടാനുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

Related Topics

Share this story