ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്യം അടുത്തമാസം നടക്കാനിരികെ ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി
Jun 22, 2019, 11:37 IST
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്യം അടുത്തമാസം നടക്കാനിരികെ ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഐഎസ്ആര്‍ഒ ചെയര്മാന് കെ. ശിവനെ വിളിച്ചു വരുത്തിയാണ് രാഷ്ട്രപതി ആശംസകള്‍ നേര്‍ന്നത്. 10 വര്‍ഷം മുന്‍പായിരുന്നു ചന്ദ്രയാന്‍-2-ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രയാന്‍ -2 ദൗത്യത്തിനുള്ളത്.