Times Kerala

നിര്‍മാതാവും കാസ്റ്റിങ് ഡയറക്ടറുമായ സെഹര്‍ അലി ലത്തീഫ് അന്തരിച്ചു

 
നിര്‍മാതാവും കാസ്റ്റിങ് ഡയറക്ടറുമായ സെഹര്‍ അലി ലത്തീഫ് അന്തരിച്ചു

മുംബൈ: ബോളിവുഡിലെ പ്രശസ്‌ത കാസ്റ്റിങ് ഡയറക്ടറും നിര്‍മാതാവുമായ സെഹര്‍ അലി ലത്തീഫ് (40) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളുകളായിചിത്സയിലായിരുന്നു സെഹര്‍.സ്വര ഭാസ്‌കറിന്‍റെ നെറ്റ്‌ഫ്‌ളിക്സ് സീരിസ് ഭാങ് ബെയ്‌നി ഭാങിന്‍റെ നിര്‍മാതാവും ഇര്‍ഫാന്‍ ഖാന്‍ ചിത്രം ലഞ്ച് ബോക്‌സ്, മണ്‍സൂണ്‍ ഷൂട്ട് ഔട്ട് എന്നിവയുടെ കാസ്റ്റിങ് ഡയറക്ടറുമായിരുന്നു. സംവിധായകന്‍ നീരജാണ് സെഹറിന്‍റെ മരണവാര്‍ത്ത പങ്കുവച്ചത്.

Related Topics

Share this story