Times Kerala

12 വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊന്നു കിണറ്റിൽ ഉപേക്ഷിച്ച സംഭവം; രണ്ടു പേർ അറസ്റ്റിൽ

 
12 വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊന്നു കിണറ്റിൽ ഉപേക്ഷിച്ച സംഭവം; രണ്ടു പേർ അറസ്റ്റിൽ

ലക്നൗ: 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരിലാണ് സംഭവം. ജൂണ്‍ രണ്ടിന് കാണാതായ പെണ്‍കുട്ടിയെ രണ്ട് ദിവസത്തിനുശേഷം വീടിനുസമീപത്തുള്ള കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയതില്‍ നിന്ന് പെണ്‍കുട്ടി ക്രൂര ബലാത്സങ്ങത്തിന് ഇരയായതായി കണ്ടെത്തുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും പ്രതികള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story