Times Kerala

സ്വീറ്റ്‌കോണ്‍ ചിക്കന്‍ സൂപ്പ്‌ നിങ്ങള്‍ക്കും ഉണ്ടാക്കാം

 
സ്വീറ്റ്‌കോണ്‍ ചിക്കന്‍ സൂപ്പ്‌ നിങ്ങള്‍ക്കും ഉണ്ടാക്കാം

സ്വീറ്റ്‌കോണ്‍ ചിക്കന്‍ സൂപ്പ്‌

ആവശ്യമുള്ള സാധനങ്ങള്‍

ടിന്നില്‍ കിട്ടുന്ന സ്വീറ്റകോണ്‍ – ഒരു കപ്പ്‌
ചിക്കന്‍ സ്‌റ്റോക്ക്‌ – നാല്‌ കപ്പ്‌
അജിനോമോട്ടോ – ഒരു നുള്ള്‌
കുരുമുളകുപൊടി – ഒരു ടീസ്‌പൂണ്‍
പഞ്ചസാര – ഒന്നരടീസ്‌പൂണ്‍
ഉപ്പ്‌ – ആവശ്യത്തിന്‌
ഇഞ്ചി അരച്ചത്‌ – ഒരു ടീസ്‌പൂണ്‍
വേവിച്ച കോഴി പിച്ചിക്കീറിയത്‌ – കാല്‍ കപ്പ്‌
കോണ്‍ഫ്‌ളോര്‍ – നാല്‌ ടേബിള്‍സ്‌പൂണ്‍
വെള്ളം – ഒരു കപ്പ്‌
മുട്ട – രണ്ടെണ്ണം

അലങ്കരിക്കുന്നതിന്‌:
കനം കുറച്ചരിഞ്ഞ സ്‌പ്രിങ്‌ ഒനിയന്‍, കാരറ്റ്‌, മല്ലിയില എന്നിവ രണ്ട്‌ ടേബിള്‍സ്‌പൂണ്‍ വീതം.

തയാറാക്കുന്നവിധം:
സ്വീറ്റ്‌കോണ്‍, ചിക്കന്‍ സ്‌റ്റോക്ക്‌, അജിനോമോട്ടോ, കുരുമുളകുപൊടി,പഞ്ചസാര, ഉപ്പ്‌, ഇഞ്ചി അരച്ചത്‌ എന്നീ ചേരുവകള്‍
യോജിപ്പിച്ച്‌ തിളയ്‌ക്കുമ്പോള്‍ തീ കുറച്ച്‌ മൂന്നു മിനിറ്റ്‌ വേവിക്കുക.
കോഴി പിച്ചി പിച്ചിക്കീറിയത്‌ ചേര്‍ത്ത്‌ നന്നായി ഇളക്കുക. കോണ്‍ഫ്‌ളോര്‍
ഒരു കപ്പ്‌ വെള്ളത്തില്‍ യോജിപ്പിച്ച്‌ നന്നായി ഇളക്കുക. സൂപ്പ്‌ കുറുകി
വരുമ്പോള്‍ തീയില്‍ നിന്നെടുക്കുക. മുട്ട ചെറുതായി അടിച്ചശേഷം, കുറേശ്ശയായി
പതുക്കെ നൂലുപോലെ, ഫോര്‍ക്ക്‌ വച്ച്‌ നന്നായി ഇളക്കി ചേര്‍ക്കുക.
അലങ്കരിച്ച്‌ ചൂടോടെ വിളമ്പുക.

Related Topics

Share this story