Times Kerala

25 ലക്ഷം രൂപ വിലമതിക്കുന്ന 3.8 കിലോ ഹാഷിഷുമായി രണ്ട് കാസർഗോഡ് സ്വദേശികൾ അറസ്റ്റിൽ

 
25 ലക്ഷം രൂപ വിലമതിക്കുന്ന 3.8 കിലോ ഹാഷിഷുമായി രണ്ട് കാസർഗോഡ് സ്വദേശികൾ അറസ്റ്റിൽ

ബംഗളൂരു: 25 ലക്ഷം രൂപ വിലമതിക്കുന്ന 3.8 കിലോ ഹാഷിഷ്മായി കാസർകോട് സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ. ആർ. ഖാൻ, എസ്. ഹുസൈൻ എന്നിവരാണ് ഹാഷിഷ് വിദേശത്തേക്ക് കടത്താൻ സി ശ്രമിക്കവേ ബംഗളൂരു യൂണിറ്റ് നർക്കോടിക്സ് കൺട്രോൾ ബ്യൂറോയുടെ പിടിയിലായത്.കൊറിയറായി ഖത്തറിലെ ദോഹയിലേക്ക് ലഹരിമരുന്നായ ഹഷീഷ് അയക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. 195 ചെറു ബാഗുകളിലായി 2.6 കിലോ ഹഷീഷ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.കാസർകോട് കേന്ദ്രമായുള്ള സംഘമാണ് ഇതിന് പിന്നിലെന്നും നേരത്തെയും സമാനമായ രീതിയിൽ ഹഷീഷ് പിടികൂടിയിട്ടുണ്ടെന്നും എൻ.സി.ബി അറിയിച്ചു.

Related Topics

Share this story