Times Kerala

11 ദിവസം പ്രായമായ നവജാതശിശു കൊവിഡ്‌ ബാധിച്ച്‌ മരിച്ചു

 
11 ദിവസം പ്രായമായ നവജാതശിശു കൊവിഡ്‌ ബാധിച്ച്‌ മരിച്ചു

ഷിംല: ഹിമാചൽ പ്രദേശിലെ ഷിംലയിൽ പതിനൊന്ന്‌ ദിവസം മാത്രം പ്രായമായ നവജാതശിശു കൊവിഡ്‌ ബാധിച്ച്‌ മരിച്ചു. ഇന്ദിരാ ഗാന്ധി മെഡിക്കൽ കോളജിലാണ്‌ ദാരുണ സംഭവം നടന്നത്. ശനിയാഴ്‌ച്ചയാണ്‌ കുഞ്ഞിന്‌ കൊവിഡ്‌ പോസിറ്റീവായതായി കണ്ടെത്തിയത്‌ .തുടർന്ന്‌ ഇതേ ആശുപത്രിയിൽ തന്നെ ചികിത്സയിലായിരുന്നു. ഞായറാഴ്‌ച്ച അഞ്ച്‌ പേരാണ്‌ ഇന്ദിരാ ഗാന്ധി മെഡിക്കൽ കോളജിൽ കൊവിഡ്‌ ബാധിച്ച്‌ മരിച്ചത്‌.

Related Topics

Share this story