Times Kerala

ചിക്കൻ ഫ്രൈ ഓർഡർ ചെയ്ത യുവതിക്ക് കിട്ടിയത് ട’വ്വൽ ഫ്രൈ’; വിഡിയോ വൈറൽ

 
ചിക്കൻ ഫ്രൈ ഓർഡർ ചെയ്ത യുവതിക്ക് കിട്ടിയത് ട’വ്വൽ ഫ്രൈ’; വിഡിയോ വൈറൽ

ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ പലപ്പോഴും ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ കിട്ടാതെ പറ്റിക്കപ്പെടുന്ന സംഭവങ്ങള്‍ മുൻപും നിരവധി തവണ നമ്മൾ കേട്ടതാണ്. ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ഇഷ്ടിക കല്ല് കിട്ടിയ സംഭവങ്ങൾ വരെ വാർത്തകളിൽ ഇടം നേടിയിരുന്നു.എന്നാൽ ഇപ്പോൾ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവതിക്ക് പറ്റിയ അബന്ധമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് വൈറലാകുന്നത്. ഫിലിപ്പീന്‍സിലാണ് സംഭവം നടന്നത്. അവിടുത്തെ ജോലിബീ എന്ന ഹോട്ടലില്‍ നിന്ന് ഓണ്‍ലൈന്‍ ആപ്പ് വഴി ചിക്കന്‍ ഫ്രൈയാണ് യുവതി ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ യുവതിയ്ക്ക് കിട്ടിതാകട്ടെ ഉഗ്രൻ ‘ടവ്വല്‍ ഫ്രൈ’. അകത്ത് ഡീപ്പ് ഫ്രൈ ചെയ്ത രൂപത്തിലുള്ള ടവ്വലാണ് യുവതിക്ക് കിട്ടിയത്. ഓര്‍ഡര്‍ ചെയ്ത് കിട്ടിയ ചിക്കന്‍ ഫ്രൈ മകന് വേണ്ടി മുറിച്ചു നല്‍കാന്‍ തുടങ്ങിയപ്പോഴാണ് സംഭവം ടവ്വലാണെന്ന് യുവതിക്ക് മനസിലായത്.ഇത് ശരിക്കും തന്നെ അമ്പരപ്പിച്ചുവെന്നും ഫ്രൈ ചെയ്ത ചിക്കനുള്ളില്‍ എങ്ങനെയാണ് ടവ്വല്‍ കുടുങ്ങുക എന്നുമാണ് യുവതി ചോദിക്കുന്നത്. യുവതി തന്നെയാണ് ഇതിന്റെ ചിത്രങ്ങളും വീഡിയോകളും തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.സംഭവത്തിൽ അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ് യുവതി.

Related Topics

Share this story