Times Kerala

പൂനെയിൽ കെമിക്കൽ പ്ലാന്‍റിൽ തീപിടുത്തം; 17 മരണം

 
പൂനെയിൽ കെമിക്കൽ പ്ലാന്‍റിൽ തീപിടുത്തം; 17 മരണം

മുംബൈ: പൂനെ പിരംഗുട്ടിൽ കെമിക്കൽ കമ്പനിയിൽ വൻ തീപിടുത്തം. അപകടത്തിൽ 17 പേർ മരിച്ചതായാണ് റിപ്പോർട്ട്. എസ്‌വിഎസ് അക്വ ടെക്നോളജീസിന്‍റെ പ്ലാന്‍റിലാണ് അഗ്നിബാധ. തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്.സംഭവസമയം, നിരവധി തൊഴിലാളികൾ കമ്പനിക്കുള്ളിൽ ഉണ്ടായിരുന്നു. ഇവരിൽ പലരും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അഗ്നിശമന സേന തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. അപകടകാരണം വ്യക്തമല്ല.

Related Topics

Share this story