Times Kerala

വംശീയവും ലൈംഗീകവുമായ ട്വിറ്റര്‍ സന്ദേശം; ഇംഗ്ലണ്ട് താരം ഓലീ റോബിന്‍സണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിലക്ക്

 
വംശീയവും ലൈംഗീകവുമായ ട്വിറ്റര്‍ സന്ദേശം; ഇംഗ്ലണ്ട് താരം ഓലീ റോബിന്‍സണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിലക്ക്

ലണ്ടന്‍: ഇംഗ്ലണ്ട് താരം ഓലീ റോബിന്‍സണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിലക്ക്. വംശീയവും ലൈംഗീകവുമായ ട്വിറ്റര്‍ സന്ദേശത്തിന്റെ പേരില്‍ താരത്തിനെതിരെ അന്വേഷണം നടക്കുന്നതിനാലാണ് എല്ലാ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിലും നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഇംഗ്ലണ്ട് ആന്‍ഡ് വെല്‍സ് ക്രിക്കറ്റ് ബോര്‍ഡ്(ഇസിബി) ആണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്.27 കാരനായ താരം 2012 , 2013 ല്‍ ട്വിറ്ററില്‍ പങ്കുവെച്ച ചില ട്വീറ്റുകളിലാണ് താരത്തിനെതിരെ അച്ചടക്ക അന്വേഷണം നടക്കുന്നത്. ഞായറാഴ്ച സമാപിച്ച ലോര്‍ഡ്‌സില്‍ നടന്ന ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചതിന് പിന്നാലെയാണ് റോബിന്‍സണ് വിലക്ക് വീണത്.

Related Topics

Share this story