Times Kerala

മെഡിക്കൽ ഓക്സിജൻ്റെ വില വർധിപ്പിക്കാനാവില്ല; സർക്കാർ ഹൈക്കോടതിയിൽ

 
മെഡിക്കൽ ഓക്സിജൻ്റെ വില വർധിപ്പിക്കാനാവില്ല; സർക്കാർ ഹൈക്കോടതിയിൽ

എറണാകുളം: മെഡിക്കൽ ഓക്സിജൻ്റെ വില വർധിപ്പിക്കാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. വില വർധിപ്പിക്കാനുള്ള വിതരണക്കാരുടെ നീക്കത്തിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെൻ്റ് അസോസിയേഷൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരമാവധി വില നിശ്ചയിച്ച് കേന്ദ്ര സർക്കാറിൻ്റെ ഉത്തരവുണ്ടന്നും വില നിശ്ചയിച്ച് സംസ്ഥാന സർക്കാരും ഉത്തരവിറക്കിയിട്ടുണ്ടന്നും സർക്കാർ വ്യക്തമാക്കി.

Related Topics

Share this story