Times Kerala

സ്കൂൾ വിദ്യാഭ്യാസം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ്‌ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്

 
സ്കൂൾ വിദ്യാഭ്യാസം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ്‌ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ്‌ സൂചികയിൽ (പിജിഐ) കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. 70 മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന പ്രകടന വിലയിരുത്തൽ സൂചികയിൽ 901 പോയന്റ്‌ നേടിയാണ്‌ കേരളം രാജ്യത്ത് ഒന്നാമതെത്തിയത്‌. അതേസമയം, കഴിഞ്ഞ വർഷം ഒന്നാം സ്ഥാനം നേടുമ്പോൾ കേരളത്തിന്‌ 862 പോയന്റായിരുന്നു. കുട്ടികൾക്ക്‌ വിദ്യാഭ്യാസത്തിന്റെ പ്രാപ്തത, പൊതുവിദ്യാഭ്യാസ മേഖലയിലെ ഭരണനിർവഹണം, വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, ഫലപ്രാപ്‌തി എന്നിവയിൽ കേരളത്തിന്റെ മികച്ച പ്രകടനമാണ്‌ രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളിൽ കേരളത്തെ വീണ്ടും ഒന്നാമതെത്തിച്ചത്‌.പഞ്ചാബ്, ചണ്ഡിഗഡ്, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളും ആൻഡമാൻ ആൻഡ്‌ നിക്കോബാർ ദ്വീപുകളും കേരളത്തിനൊപ്പം ഉയർന്ന ഗ്രേഡ്‌ പങ്കിട്ടിട്ടുണ്ട്‌.

Related Topics

Share this story