Times Kerala

ഹരിയാനയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 14 വരെ നീട്ടി സര്‍ക്കാര്‍; മാളുകളും ബാറുകളും തുറക്കാന്‍ അനുമതി

 
ഹരിയാനയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 14 വരെ നീട്ടി സര്‍ക്കാര്‍; മാളുകളും ബാറുകളും തുറക്കാന്‍ അനുമതി

ന്യൂഡല്‍ഹി: ഹരിയാനയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 14 വരെ നീട്ടി സംസ്ഥാന സര്‍ക്കാര്‍. അതേസമയം, പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഷോപ്പിങ് മാളുകള്‍, റസ്‌റ്റോറന്റുകള്‍, ബാറുകള്‍ എന്നിവ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.റസ്‌റ്റോറന്റുകളും ബാറുകളും 50 % ജീവനക്കാരെ നിയോഗിച്ചുകൊണ്ട് പ്രവര്‍ത്തിക്കാനാണ് അനുമതി നലകിയിരിക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി 8 വരെയാണ് സമയം. രാത്രി 10 വരെ ഹോം ഡെലിവറി അനുവദനീയമാണ്. ആരാധനാലയങ്ങളില്‍ 21 ആളുകള്‍ക്ക് പങ്കെടുക്കാം. വിവാഹം, സംസ്‌കാരം എന്നിവയ്ക്ക് 21 പേരില്‍ കൂടുതല്‍ പാടില്ല.

Related Topics

Share this story