Times Kerala

ചരിത്രത്തിൽ തൂക്കിലേറ്റപ്പെട്ട ഏക ആന.!! കൊലയാളി മേരിയുടെ കഥ…

 
ചരിത്രത്തിൽ തൂക്കിലേറ്റപ്പെട്ട ഏക ആന.!! കൊലയാളി മേരിയുടെ കഥ…

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കയിൽ പ്രസിദ്ധി ആർജ്ജിച്ച സർക്കസ് ഷോ ആയിരുന്നു ‘സ്പാർക്സ് വേൾഡ് ഫേമസ് ഷോ’. സംഗീത ഉപകരണങ്ങൾ വായിക്കുന്ന ബെയ്‌സ് ബോൾ കളിക്കുന്ന ഏഷ്യൻ ആനയായിരുന്നു പ്രധാന ആകർഷണം. 5 ടൺ ഭാരവും ഒത്ത താലയെടുപ്പുമുള്ള മേരി എന്ന ആനയെ കാണാൻ വേണ്ടി മാത്രം ആളുകൾ എത്തി. 1916 സെപ്റ്റംബർ 12 ന് റെഡ് എൽറിഡ്ജ് എന്ന യുവാവ് സിർക്കസിൽ ജോലി തേടി എത്തി ആനയെ പരിപാലിക്കുവാനുള്ള പരിചയമൊന്നും അയാൾക്ക് ഉണ്ടായിരുന്നില്ല എന്നാൽ കമ്പനി മാനേജർ നല്കിയതാകട്ടെ മേരിയുടെ പരിപാലന ജോലി. ഒരു ദിവസം മേരിയെ കൂടാരത്തിനു പുറത്തേക്ക് നടക്കാൻ ഇറക്കിയതായിരുന്നു എൽറിഡ്ജ് വഴിയോരത്തു തണ്ണിമത്തൻ കണ്ടപ്പോൾ മേരി ആ വഴിക്ക് ഓന്ന് നീങ്ങി. എൽറിഡ്ജ് തോട്ടി മേരിയുടെ ചെവിയിൽ ആഞ്ഞൊന്ന് കൊട്ടി ദേഷ്യം വന്ന മേരി അയാൾക്ക് നേരെ തിരിഞ്ഞു തുമ്പിക്കയ്യിൽ പൊക്കിയെടുത്ത് താഴെ ഇട്ടു തലചവിട്ടി മിതിച്ചു.

എൽറിഡ്ജിന്റെ അനക്കം നിലച്ചതോടെ മേരി ശാന്തയായി മറ്റാരെയും അവൾ ഉപദ്രവിച്ചില്ല, കണ്ടുനിന്ന ജനം കൊലയാളി ആനയെ കൊല്ലണം എന്നു ആർത്തു വിളിച്ചു. മറ്റുവചിലർ ആനയ്ക്കുനേരെ കല്ലെറിഞ്ഞു മേരിയുടെ ശരീരത്തിൽനിന്നും രക്തം പൊടിഞ്ഞു എന്നിട്ടും അവൾ അനങ്ങിയില്ല പക്ഷെ ജനം ശാന്തരായില്ല ചില പ്രാദേശിക നേതാക്കൾ സർക്കസ് ഉടമ ചാൾസ്നെ കണ്ട് ഭീക്ഷണിപ്പെടുത്തി. മേരിയെ സർക്കസിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ഷോ നടത്താൻ അനുവദിക്കില്ല എന്നായിരുന്നു ഭീക്ഷണി. അങ്കലാപ്പിലായ ചാൾസ് ജനങ്ങളെ തണുപ്പിക്കാൻ പരസ്യമായി പ്രഖ്യാപനം നടത്തി, മേരിയെ പരസ്യമായി തൂക്കികൊല്ലാം ഇതുകേട്ട് ജനം ആർത്തു രസിക്കുകയായിരുന്നു എന്ന് അന്നത്തെ ഒരു പ്രദേഷിക പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

1916 സെപ്റ്റംബർ 13 മഞ്ഞു മൂടിയ ഒരു വെളുപ്പാൻ കാലത്തു മേരിയെ വണ്ടിയിൽ ഡെൻസി സ്ട്രീറ്റിലെ യുനിക്കോയ് കൗണ്ടി എന്ന സ്ഥലത്തെ ക്ളിൻജ് ഫീൽഡ് എന്ന മൈതാനത്ത് എത്തിച്ചു. വാൻ ജനാവലി അവിടെ തടിച്ചു കൂടിയിരുന്നു മേരിയുടെ കഴുത്തിലൂടെ ചങ്ങലയിട്ട് ക്രെയിൻ ഉപയോഗിച്ച് തൂക്കിക്കൊല്ലാനായിരുന്നു പദ്ധതി. ഒരുതവണ തൂക്കിലേറ്റിയപ്പോൾ ചങ്ങല പൊട്ടി മേരി താഴെ വീണു ആ വീഴ്ചയിൽ മേരിയുടെ നടുവൊടിഞ്ഞു രണ്ടാമത്തെ തവണ തൂക്കിലേറ്റിയപ്പോൾ സംഭവം നടന്നു മേരിയുടെ ജീവൻ നഷ്ടമായി തൊട്ടടുത്ത് തന്നെ മേരിയെ കുഴിച്ചിട്ടു ആ കല്ലറക്ക് മേലെ ജനം എഴുതി ‘കൊലയാളി മേരി’.

Related Topics

Share this story