Times Kerala

അടി തെറ്റിയാല്‍ യൂനിയന്‍ ജാക്ക്കാരും വീഴും.!!

 
അടി തെറ്റിയാല്‍ യൂനിയന്‍ ജാക്ക്കാരും വീഴും.!!

ലീഡ്‌സ്: ലീഡ്‌സില്‍ ലങ്കന്‍ ബൗളിംഗിന് മുന്നില്‍ യൂനിയന്‍ ജാക്കുകാര്‍ തലകറങ്ങി വീണു. ശ്രീലങ്ക ഉയര്‍ത്തിയ താരതമ്യേന ചെറുതെന്ന് തോന്നിച്ച വിജയ ലക്ഷ്യമായ 233 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ഇംഗ്ലണ്ട് 47 ഓവറില്‍ ലക്ഷ്യത്തിന് 20 റണ്‍സ് അകലെ എല്ലാവരും പുറത്തായി. തകര്‍പ്പന്‍ ബോളിംഗുമായി കളം നിറഞ്ഞ ലസിത് മലിംഗയും ധനജ്ഞയ ഡിസില്‍വയുമാണ് ഇഗ്ലണ്ടിനെ തകര്‍ത്തത്. നാല് വിക്കറ്റുകള്‍ നേടിയ മലിംഗയാണ് കളിയിലെ താരം.

ഇംഗ്ലണ്ടിനായി ജോ റൂട്ടും ബെന്‍ സറ്റോക്‌സും അര്‍ധ സെഞ്ചുറികള്‍ നേടി.
ഒരറ്റത്ത് അര്‍ധ സെഞ്ചുറിയുമായി ബെന്‍ സ്റ്റോക്ക് പൊരുതി നോക്കിയെങ്കിലും മറുവശത്ത് പിന്തുണ നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ല. സ്റ്റോക്ക് 89 പന്തില്‍ 82 റണ്‍സുമായി പുറത്താകാതെ നിന്നു. ജോസ് ബട്ട്‌ലര്‍ 10 റണ്‍സും മോയിന്‍ അലി 16 റണ്‍സും ക്രിസ് വോക്‌സ് രണ്ട് റണ്‍സും ആദില്‍ റഷീദ് ഒരു റണ്ണും ജോഫ്ര ആര്‍ച്ചര്‍ മൂന്ന് റണ്‍സും എടുത്ത് പുറത്തായി.

ശ്രീലങ്കയ്ക്കായി 10 ഓവറില്‍ 43 റണ്‍സ് വഴങ്ങി മലിംഗ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ധനജ്ഞയ ഡിസില്‍വ എട്ട് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് എടുത്തു. ഇസുരു ഉദന ഏഴ് ഓവറില്‍ 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. നുവാന്‍ പ്രദീപ് ഒരു വിക്കറ്റ് എടുത്തു.

Related Topics

Share this story