Times Kerala

തീവ്രവാദത്തെ തുടച്ചുനീക്കിയില്ലെങ്കില്‍ പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും

 
തീവ്രവാദത്തെ തുടച്ചുനീക്കിയില്ലെങ്കില്‍ പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും

ലാഹോര്‍: സ്വന്തം മണ്ണിലെ തീവ്രവാദത്തെ തുടച്ചുനീക്കിയില്ലെങ്കില്‍ പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ മുന്നറിയിപ്പ്. വരുന്ന ഒക്ടോബറോടുകൂടി യുഎന്‍ നിര്‍ദേശിച്ച ഭീകരവിരുദ്ധ നടപടികള്‍ സ്വീകരിക്കണമെന്നും എഫ്എടിഎഫ് കര്‍ശന നിര്‍ദേശം നല്‍കി. ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളാണ് ആഗോള സമിതിയില്‍ പാക്കിസ്ഥാനെതിരെ രംഗത്തെത്തിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അവസാനിപ്പിക്കാനും ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ് തടയിടാനും മതിയായ നടപടികള്‍ എടുത്തില്ലെന്നും സമിതി വിമര്‍ശിച്ചു. പാക്കിസ്ഥാനു അനുകൂലവാദവുമായി ചൈന രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ പാക്കിസ്ഥാന് അന്താരാഷ്ട്ര സാമ്പത്തിക ഉപരോധങ്ങള്‍ അടക്കം നേരിടേണ്ടി വരും.

Related Topics

Share this story