Times Kerala

പാരസെറ്റാമോളിന് പകരം രണ്ട് പൈന്‍റ് ബിയര്‍ കുടിച്ചാല്‍ മതി

 
പാരസെറ്റാമോളിന് പകരം രണ്ട് പൈന്‍റ് ബിയര്‍ കുടിച്ചാല്‍ മതി

ഡോക്ടറോട് പോലും ചോദിക്കാതെ പാരസെറ്റാമോള്‍ വാങ്ങി കഴിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി ഇത്തരം വേദനകള്‍ വരുമ്പോള്‍ പാരസെറ്റാമോളിന് പകരം രണ്ട് പൈന്‍റ് ബിയര്‍ കുടിച്ചാല്‍ മതിയെന്നാണ് ലണ്ടണിലെ ഗ്രീന്‍വിച്ച് യൂണിവേഴ്സ്റ്റി ( University of Greenwich) നടത്തിയ പഠനം പറയുന്നത്. ഇത് നല്ലൊരു വേദനസംഹാരിയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കി ഡോ. ട്രെവര്‍ തോംസണ്‍ അവകാശപ്പെടുന്നു.

രണ്ട് പൈന്‍റ് ബിയര്‍ കുടിച്ചാല്‍ പാരസെറ്റാമോള്‍ കഴിക്കുന്നതിനെക്കാള്‍ 25 ശതമാനം വരെ ആശ്വാസം ലഭിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ശരീരത്തിലെ വേദനയെ നിയന്ത്രിക്കാനുള്ള കഴിവ് ബിയറിന് ഉണ്ടെന്നും ഗവേഷകര്‍ പറയുന്നു.

മിതമായ അളവില്‍ ബിയര്‍ കുടിക്കുന്നതിലൂടെ ശരീരത്തിലെ ആള്‍ക്കഹോളിന്‍റെ അളവ് 0.08 ശതമാനം എന്നനിലയില്‍ ഉയരുകയും വേദനയെ നിയന്ത്രിക്കാന്‍ ഇത് സഹായകമാവുകയും ചെയ്യുമെന്നാണ് പഠനം പറയുന്നത്.

Related Topics

Share this story