Times Kerala

കോവിഡ് മൂന്നാം തരംഗം നേരിടാന്‍ നിര്‍ദേശം; പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്നും മുഖ്യമന്ത്രി

 
കോവിഡ് മൂന്നാം തരംഗം നേരിടാന്‍ നിര്‍ദേശം; പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗം പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എല്ലാവകുപ്പുകളും കൈകോര്‍ത്ത് പൊതുജനപിന്തുണയോടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്നായിരുന്നു മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വാക്‌സിന്‍ സ്വീകരിച്ചവരിലും കുട്ടികളിലും രോഗകാരണമാവുന്ന വൈറസിന്റെ ജനിതക ശ്രേണീകരണം നടത്തും. ആഴ്ചതോറും ഇത് വിശകലനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വൈറസിന്റെ വ്യത്യസ്ത ജനിതക വ്യതിയാനങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്ന സാഹചര്യത്തില്‍ വകഭേദം വന്ന പുതിയതരം വൈറസുകള്‍ ഉണ്ടോയെന്ന് കണ്ടെത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, 40 വയസ്സിന് മുകളിൽ ഉള്ള എല്ലാവര്ക്കും ജൂലൈ 15ന് ഉള്ളിൽ ആദ്യ ഡോസ് വാക്‌സിൻ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 45 വയസ്സിന് മുകളിൽ പ്രായമുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് സ്വീകരിക്കാനുള്ളത്.ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് ലഭിക്കും. കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ സജ്ജമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. റബര് വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന കടകൾക്ക് തുറന്ന് പ്രവർത്തിക്കാം. വ്യവസായ ശാലകളും അതിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ കടകൾക്കും തുറന്ന് പ്രവർത്തിക്കാം.സാമൂഹ്യ അടുക്കളയിൽ നിന്നും ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി വന്നാൽ കർശന നടപടിയെടുക്കാനും നിർദേശം. മാനസിക വൈകല്യമുള്ളവരെ മുൻഗണന പട്ടികയിൽപെടുത്തും. സെക്രെട്ടറിയേറ്റിൽ മന്ത്രിമാരുടെ ഓഫീസ് സ്റ്റാഫ് അടക്കമുള്ളവരെയും പട്ടികയിൽ ഉൾപ്പെടുത്തും.

Related Topics

Share this story