Times Kerala

സൗഹൃദം നടിച്ച്‌ 19 ഉം 20 ഉം വയസ്സുള്ള സഹോദരിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കി

 
സൗഹൃദം നടിച്ച്‌ 19 ഉം 20 ഉം വയസ്സുള്ള സഹോദരിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കി

ജയ്പൂര്‍: സൗഹൃദം നടിച്ച്‌ നാലംഗസംഘം സഹോദരിമാരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. 19 ഉം 20 ഉം വയസ്സുള്ള രണ്ട് യുവതികളാണ് കൂട്ടബലാത്സംഗത്തിനിരയായത്. ഇവരെ ജയ്പൂരിലെ ലുനിയാവാസ് പ്രദേശത്തെ ഒരു വീട്ടിലെത്തിച്ച ശേഷം പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടികൾ പ്രതാപ് നഗര്‍ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. യുവതികൾ നഗരത്തിലെ ഒരു ഫ്ളാറ്റിലായിരുന്നു താമസം. പ്രതികളായ അടല്‍, പങ്കജ് എന്നിവര്‍ ഉൾപ്പെടെ നാല് പേർ ചേര്‍ന്ന് യുവതികളെ ലുനിയാവാസിലെ വീട്ടിലെത്തിച്ച ശേഷം യുവതികളെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story