Times Kerala

അടിച്ച് പൂസായി വരന്‍, വരണമാല്യം ചാര്‍ത്തിയത് വധുവിന്റെ അമ്മയ്ക്ക്; വീഡിയോ വൈറൽ

 
അടിച്ച് പൂസായി വരന്‍, വരണമാല്യം ചാര്‍ത്തിയത് വധുവിന്റെ അമ്മയ്ക്ക്; വീഡിയോ വൈറൽ

വിവാഹത്തിന് മദ്യ ലഹരിയില്‍ എത്തിയ വരന്‍ വിവാഹമാല ചാര്‍ത്തിയത് വധുവിന്റെ അമ്മയ്ക്ക്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകകയാണ്. ‘കുടിച്ചത് കുറച്ച് കൂടിപ്പോയി’ എന്ന തലക്കെക്കോടെയാണ് വിഡിയോ പ്രചരിക്കുന്നത്. വരന്‍ എതിര്‍ദിശയില്‍ നില്‍ക്കുന്ന വധുവിന് മാലയണിയിക്കുന്നതിന് പകരം തൊട്ടടുത്ത് നിന്ന് അമ്മയെ അണിയിക്കുകയായിരുന്നു. ഇതോടെ വരനെ അമ്മ തള്ളി മാറ്റുന്നതും വീഡിയോയിൽ കാണാം.പിന്നീട് വീണ്ടും വധുവിന് മാലയിടാന്‍ ശ്രമിക്കുമ്പോള്‍ വരന് അതിന് സാധിക്കാതെ അടുത്തിരുന്ന കസേരയിലേക്ക് ചാഞ്ഞ് വീഴുന്നു.അതേസമയം, വീഡിയോയുടെ വിശ്വാസ്യത എത്രത്തോളമാണെന്നു വ്യക്തമല്ല.

Related Topics

Share this story