Times Kerala

തന്നെ തേച്ചിട്ട് പോയ കാമുകന്റെ വീട്ടിലേക്ക് ബാന്‍ഡ് മേളവുമായി യുവതി; കൊടുത്തത് എട്ടിന്റെ പണി; സംഭവം വൈറൽ

 
തന്നെ തേച്ചിട്ട് പോയ കാമുകന്റെ വീട്ടിലേക്ക് ബാന്‍ഡ് മേളവുമായി യുവതി; കൊടുത്തത് എട്ടിന്റെ പണി; സംഭവം വൈറൽ

ലക്നൗ: തന്നെ ഉപേക്ഷിച്ച പോയ കാമുകന് യുവതി കൊടുത്ത എട്ടിന്റെ പണിയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് അമ്പരപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. തന്റെ കാമുകൻ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്ന് അറിഞ്ഞ് ബാന്‍ഡ് മേളവുമായി യുവതി കാമുകന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് ബഹളം വെച്ച യുവതിയെ പൊലീസ് എത്തിയാണ് അനുനയിപ്പിച്ച് തിരിച്ചയച്ചത്. സൈന്യത്തില്‍ ജോലി ചെയ്യുന്ന കാമുകന്‍ സന്ദീപ് മൗര്യയുടെ വീട്ടിലേക്ക് തന്റെ കുടുംബത്തോടൊപ്പമാണ് യുവതി ബാന്‍ഡ് മേളക്കാരുടെ അകമ്പടിയോടെ എത്തിയത്.

രണ്ടു വര്‍ഷം മുമ്പ് തന്റെ അമ്മായിയുടെ വീട്ടില്‍ വച്ചാണ് സന്ദീപ് മൗര്യയെ ആദ്യമായി കാണുന്നതെന്നാണ് യുവതി പറയുന്നത്. തുടര്‍ന്ന് പ്രണയിത്തിലാകുകയും ഇതിനിടെ വിവാഹം കഴിക്കാം എന്ന വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തിന് സന്ദീപ് നിര്‍ബന്ധിച്ചിക്കുകയുമായിരുന്നു എന്നും യുവതി പറയുന്നു . ഇതിനിടെ സന്ദീപിന് സൈന്യത്തില്‍ ജോലി ലഭിക്കുകയും പരിശീലനത്തിനായി പോവുകയും ചെയ്തു. ഈ സമയത്തും സന്ദീപ് വീട്ടില്‍ എത്തി യുവതിയെ കാണാറുണ്ടായിരുന്നു. സന്ദീപ് വീട്ടിലെത്തി രക്ഷിതാക്കളോട് വിവാഹ കാര്യം സംസാരിക്കുകയും ഇത് ബന്ധുക്കള്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സൈന്യത്തില്‍ ജോലി ലഭിച്ച ശേഷം വിവാഹം കഴിക്കാന്‍ സന്ദീപ് വിസമ്മതിച്ചെന്നാണ് യുവതി പറയുന്നത്. തുടര്‍ന്ന് സന്ദീപ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്ന് അറിഞ്ഞതോടെയാണ് ബന്ധുക്കളെയും കൂട്ടി യുവതി സന്ദീപിന്റെ വീട്ടിലെത്തിയത്. താനുമായുള്ള വിവാഹം നടത്തിയില്ലെങ്കില്‍ വീടിന് മുന്നില്‍ സ്വയം ആത്മഹത്യ ചെയ്യുമെന്നും യുവതി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി യുവതിയുമായും കുടുംബാംഗങ്ങളുമായും സംസാരിച്ച ശേഷം ഇവരെ തിരികെ പറഞ്ഞ് വിടുകയായിരുന്നു.

Related Topics

Share this story