Times Kerala

റഷ്യ വികസിപ്പിച്ച സ്പുട്‌നിക് V ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രാഥമിക അനുമതി

 
റഷ്യ വികസിപ്പിച്ച സ്പുട്‌നിക്  V ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രാഥമിക അനുമതി

ന്യൂഡല്‍ഹി: റഷ്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക്  V ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ പ്രാഥമിക അനുമതി. നേരത്തെ, സ്പുട്‌നിക് V  വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയിന്മേലാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നൽകിയിരിക്കുന്നത്. സ്പുട്‌നിക് V വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള പ്രാഥമിക അനുമതി ലഭിച്ചു. എന്നാല്‍ ശരിക്കുള്ള ഉത്പാദനത്തിന് മാസങ്ങള്‍ വേണ്ടിവരും. ഇതിനിടയില്‍ തങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുക കോവിഷീല്‍ഡിലും കൊവോവാക്‌സിലും ആയിരിക്കും- സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വക്താവ് പറഞ്ഞതായി എന്‍.ഡി.ടിവി റിപ്പോർട്ട് ചെയ്യുന്നു. ആസ്ട്രാ സെനക്കയുമായി ചേര്‍ന്നുള്ള കോവിഷീല്‍ഡ് വാക്‌സിനാണ് നിലവില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്.

Related Topics

Share this story