Times Kerala

കാമുകിയുടെ വിവാഹത്തിന്​ പെണ്‍വേഷം ധരിച്ചെത്തി യുവാവ്​; കയ്യോടെ പൊക്കി ബന്ധുക്കള്‍

 
കാമുകിയുടെ വിവാഹത്തിന്​ പെണ്‍വേഷം ധരിച്ചെത്തി യുവാവ്​; കയ്യോടെ പൊക്കി ബന്ധുക്കള്‍

ലക്നൗ: വിവാഹദിനത്തില്‍ കാമുകിയെ കാണാന്‍ വേഷം മാറിയെത്തിയ യുവാവിനെ കയ്യോടെ പൊക്കി യുവതിയുടെ ബന്ധുക്കൾ. ഉത്തര്‍പ്രദേശിലെ ബധോനിയിലാണ്​ നാടകീയ സംഭവങ്ങൾ നടന്നത്. വിവാഹദിനത്തില്‍ യുവതിയെ കാണാന്‍ പെണ്‍വേഷം ധരിച്ചാണ്​ യുവാവ്​ വീട്ടിലെത്തിയത്​. എന്നാൽ വീട്ടിലെത്തിയ ‘സ്​ത്രീയുടെ’ പെരുമാറ്റത്തിൽ അടിമുടി സംശയം തോന്നിയ ബന്ധുക്കൾ അടുത്തേക്ക് വന്നു തോന്നുകയായിരുന്നു. സംസാരിക്കുന്നതിനിടെ വെപ്പുമുടി അഴിഞ്ഞുപോകുകയായിരുന്നു. ബന്ധുക്കൾ പിടികൂടുമ്പോഴും പെണ്‍കുട്ടിയെ കാണണമെന്നായിരുന്നു യുവാവിന്‍റെ ആവശ്യം. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ ഇതിനിടെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ചുവന്ന സാരിയും തലയില്‍ വിഗ്ഗും വളകളും ആഭരണങ്ങളും അണിഞ്ഞുനില്‍ക്കുന്ന യുവാവിനെ വിഡിയോയില്‍ കാണാം. ബന്ധുക്കള്‍ യുവാവിന്‍റെ വിഗ്ഗ്​ എടുത്തുമാറ്റുന്നതും ദേഷ്യപ്പെടുന്നതും വിഡിയോയിലുണ്ട്​. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ്​ വിവാഹം നടത്തുന്നതെന്ന്​ ബന്ധുക്കള്‍ പറഞ്ഞു.അതേസമയം, ബന്ധുക്കള്‍ പൊലീസിനെ അറിയിക്കാന്‍ ഒരുങ്ങിയ​തോടെ വീടിന്​ പുറത്ത്​ ബൈക്കില്‍ കാത്തിരുന്ന സുഹൃത്തുക്കള്‍ക്കൊപ്പം യുവാവ്​ കടന്നുകളയുകയായിരുന്നു.

Related Topics

Share this story