Times Kerala

അസാധാരണ സംഭവം ,പരിക്ക് പറ്റിയ പാറ്റയെ മൃഗാശുപത്രിയിലെത്തിച്ച് യുവാവ് ; പിന്നീട് നടന്നത് ..

 
അസാധാരണ സംഭവം ,പരിക്ക് പറ്റിയ പാറ്റയെ മൃഗാശുപത്രിയിലെത്തിച്ച് യുവാവ് ; പിന്നീട് നടന്നത് ..

തികച്ചും അസാധാരണമായ ഒരു രോഗിയുടെ ചിത്രങ്ങളാണ് അടുത്തിടെ ഒരു തായ് ഡോക്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
റോഡരികില്‍ പരിക്ക് പറ്റിയ നിലയില്‍ കിടന്ന പാറ്റയായിരുന്നു ആ രോഗി.കഴിഞ്ഞ ആഴ്ച റോഡരികില്‍ ആരോ ചവിട്ടിയതിനെ തുടര്‍ന്ന് പരിക്ക് പറ്റി കിടന്ന പാറ്റയെയും കൊണ്ടാണ് ഒരു വ്യക്തി ആശുപത്രിയിലെത്തിയത് . റോഡരികില്‍ കിടന്ന ആ പാറ്റയെ മരണത്തിന് വിട്ടുകൊടുക്കാന്‍ മനസ് വരാതെയാണ് ആ വ്യക്തി പാറ്റയെ തന്റെ കൈവെള്ളയിലെടുത്ത് സായി റാക് മൃഗാശുപത്രിയിലേക്ക് വന്നത് .എന്നാൽ ,പാറ്റയെ ചികിത്സിക്കാന്‍ കൊണ്ടുവന്ന വ്യക്തിയെ നോക്കി പരിഹസിക്കാതെ ആ ഡോക്റ്റര്‍ പാറ്റയെ സൗജന്യമായി ചികിത്സിക്കുകയായിരുന്നു .അതെസമയം ആദ്യമായാണ് തന്റടുത്തേക്ക് ഒരു പാറ്റയെ കൊണ്ടുവരുന്നത് എന്ന് ആ ഡോക്റ്റര്‍ പറഞ്ഞു .

Related Topics

Share this story