Times Kerala

ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഇന്ന്

 
ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഇന്ന്

കണ്ണൂര്‍: ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കണ്ണൂരിൽ ചേരും. അംഗത്വ വിതരണം ഊർജ്ജിതമാക്കുന്നത് പ്രധാന ചർച്ചയാകും. സംഘടനാ തെരഞ്ഞെടുപ്പിന്റെ സമയക്രമത്തിലും ഇന്ന് തീരുമാനമുണ്ടാകും. ശബരിമല പ്രശ്നത്തിൽ സ്വകാര്യ ബിൽ ലോക്സഭയിൽ വന്ന സാഹചര്യത്തിൽ പാർട്ടി സ്വീകരിക്കേണ്ട തുടർ നടപടികളും ചർച്ചയായേക്കും.

ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നതിലെ പ്രശ്നങ്ങള്‍ ബിജെപി ദേശീയ സെക്രട്ടറി രാംമാധവ് തന്നെ തുറന്ന് പറയുകയും യുഡിഎഫ് പ്രതിനിധി എന്‍കെ പ്രേമചന്ദ്രന്‍ ശബരിമല വിഷയത്തില്‍ സ്വകാര്യബില്‍ അവതരിപ്പിക്കുകയും ചെയ്തതോടെ വിഷയത്തില്‍ കൃത്യമായൊരു നിലപാട് എടുക്കേണ്ട വെല്ലുവിളി ബിജെപിക്ക് മുന്നിലുണ്ട്. യുവതിപ്രവേശനത്തിനെതിരെ നേരത്തെ എടുത്ത ശക്തമായ നിലപാടില്‍ നിന്നും പിന്നോക്കം പോയാല്‍ എതിരാളികളില്‍ നിന്നും വിശ്വാസി സമൂഹത്തില്‍ നിന്നും ഒരേപോലെ പാര്‍ട്ടി വിമര്‍ശനം നേരിടേണ്ടി വരും.

ശബരിമല യുവതി പ്രവേശനത്തിനെതിരെയുള്ള സ്വകാര്യ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്  എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയാണ്.  ശബരിമല ശ്രീധര്‍മശാസ്‌ക്ഷ്രേത്ര ബില്‍’ എന്ന പേരിലാണ് എന്‍.കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. 17ാമത് ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്. ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ കൊണ്ടുവന്ന സ്വകാര്യബില്ലിൽ അപാകങ്ങളുണ്ടെന്ന് ബി.ജെ.പി പറഞ്ഞിരുന്നു.

Related Topics

Share this story