Times Kerala

ഖത്തർ – ഇന്ത്യ ഉഭയ കക്ഷി വ്യാപാര, സാമ്പത്തിക ബന്ധത്തില്‍ വന്‍കുതിപ്പ്

 
ഖത്തർ – ഇന്ത്യ ഉഭയ കക്ഷി വ്യാപാര, സാമ്പത്തിക ബന്ധത്തില്‍ വന്‍കുതിപ്പ്

ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയ കക്ഷി വ്യാപാര, സാമ്പത്തിക ബന്ധത്തില്‍ വന്‍കുതിപ്പ്. വരുംവര്‍ഷങ്ങളിലും ഈ മേഖലയില്‍ കാര്യമായ പുരോഗതി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ ചേംബര്‍ ഷോയില്‍ പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നു.

2018-ല്‍ ഖത്തറും ഇന്ത്യയും തമ്മില്‍ 4413 കോടി റിയാലിന്റെ(12.12 ബില്ല്യന്‍ ഡോളര്‍) ഉഭയ കക്ഷി വ്യാപാരമാണ് നടന്നത്. 2016-ല്‍ 3106 കോടി റിയാല്‍ വ്യാപാരമാണുണ്ടായിരുന്നത്. രണ്ട് വര്‍ഷം കൊണ്ട് 42 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. 2017-നെ അപേക്ഷിച്ച് 24 ശതമാനത്തിന്റെ വളര്‍ച്ചയും കൈവരിച്ചതായി കണക്കുകള്‍ പറയുന്നു.

Related Topics

Share this story