Times Kerala

കോവിഡ്; സംസ്ഥാനത്ത് 1,84,292 പേർ ചികിത്സയിൽ, 7,20,028 പേർ നിരീക്ഷണത്തിൽ

 
കോവിഡ്; സംസ്ഥാനത്ത് 1,84,292 പേർ ചികിത്സയിൽ, 7,20,028 പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ആണ്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,569 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2621, കൊല്ലം 1413, പത്തനംതിട്ട 825, ആലപ്പുഴ 2194, കോട്ടയം 709, ഇടുക്കി 735, എറണാകുളം 4973, തൃശൂര്‍ 1634, പാലക്കാട് 2758, മലപ്പുറം 4143, കോഴിക്കോട് 1878, വയനാട് 487, കണ്ണൂര്‍ 1654, കാസര്‍ഗോഡ് 545 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,84,292 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,90,779 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,20,028 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,83,851 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 36,177 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2907 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related Topics

Share this story