Times Kerala

ശബരിമലയെക്കുറിച്ചു പറയാൻ അനുവദിച്ചില്ലന്ന്‍ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ

 
ശബരിമലയെക്കുറിച്ചു പറയാൻ അനുവദിച്ചില്ലന്ന്‍ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ൽ ആ​ചാ​രം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യു​ടെ സ്വ​കാ​ര്യ ബി​ൽ ലോ​ക്സ​ഭ​യി​ൽ ഇ​ന്ന​ലെ അ​വ​ത​രി​പ്പി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞു 3.40ന് ​സ​ഭ ചേ​ർ​ന്ന​പ്പോ​ഴാ​ണ് സ്വ​കാ​ര്യ ബി​ല്ലു​ക​ളി​ൽ ഒ​ന്നാ​മ​താ​യി, പ്രേ​മ​ച​ന്ദ്ര​ന്‍റെ ശ​ബ​രി​മ​ല​യി​ൽ സു​പ്രീംകോ​ട​തി വി​ധി​ക്ക് മു​ൻ​പു​ള്ള സ്ഥി​തി തു​ട​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ്മ ശാ​സ്താ ടെ​ന്പി​ൾ (സ്പെ​ഷ​ൽ പ്രൊ​വി​ഷ​ൻ​സ്) ബി​ൽ 2009 അ​വ​ത​രി​പ്പി​ച്ച​ത്.

ആ ​സ​മ​യം, സ്പീ​ക്ക​റു​ടെ ചു​മ​ത​ല​യി​ൽ ഇ​രു​ന്ന ബി​ജെ​പി എം​പി മീ​നാ​ക്ഷി ലേ​ഖി ബി​ല്ലി​നെ​ക്കു​റി​ച്ച് ചു​രു​ക്ക​ത്തി​ൽ സം​സാ​രി​ക്കാ​നോ ശ​ബ​രി​മ​ല വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ഒ​ര​ക്ഷ​രം മി​ണ്ടാ​നോ പ്രേ​മ​ച​ന്ദ്ര​നെ അ​നു​വ​ദി​ച്ചി​ല്ല. സാ​ങ്കേ​തി​ക ത​ട​സ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ബി​ജെ​പി ബി​ല്ലി​നെ രാ​ഷ്‌ട്രീ​യ​മാ​യി എ​തി​ർ​ക്കു​ക​യാ​ണെ​ന്ന് പ്രേ​മ​ച​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

സ്വകാര്യബിൽ‌ പൂർണമല്ലെന്ന് അവർ അഭിപ്രായപ്പെട്ടു. അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് നിയമനിർമാണം നടത്തണം. മതാചാരങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. മാധ്യമവാർത്തകളിൽ ഇടംനേടുകയാണ് സ്വകാര്യബില്ലുകളുടെ ലക്ഷ്യം. ഈ വിഷയത്തിൽ സമഗ്രമായ ബില്ലാണ് വേണ്ടത്. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. ‘ജയ് അയ്യപ്പ’ എന്നുവിളിച്ചാണ് അവർ പ്രസംഗം അവസാനിപ്പിച്ചത്. എന്നാൽ, ഈ വിഷയത്തിൽ പ്രേമചന്ദ്രൻ സ്വകാര്യ ബിൽ അവതരിപ്പിക്കുമ്പോൾ അധ്യക്ഷക്കസേരയിൽ സഭ നിയന്ത്രിച്ചത് മീനാക്ഷി ലേഖിയായിരുന്നു എന്നത് കൗതുകമായി.

എ​ന്നാ​ൽ, പ്രേ​മ​ച​ന്ദ്ര​ന്‍റെ സ്വ​കാ​ര്യബി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് മു​ൻ​പേ ത​ന്നെ ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര സം​ര​ക്ഷ​ണ​ത്തി​ന് നി​യ​മ​നി​ർ​മാ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശൂ​ന്യ​വേ​ള​യി​ൽ സം​സാ​രി​ച്ച മീ​നാ​ക്ഷി ലേ​ഖി ബി​ല്ലി​നെ എ​തി​ർ​ത്തു സം​സാ​രി​ച്ചു.

Related Topics

Share this story