Times Kerala

വളര്‍ത്തു നായകളെ ഉപദ്രവിച്ച കരടിയെ പിടിച്ചു തള്ളി പതിനേഴുകാരി; അമ്പരപ്പിക്കുന്ന വീഡിയോ വൈറൽ

 
വളര്‍ത്തു നായകളെ ഉപദ്രവിച്ച കരടിയെ പിടിച്ചു തള്ളി പതിനേഴുകാരി; അമ്പരപ്പിക്കുന്ന വീഡിയോ വൈറൽ

തന്റെ വളര്‍ത്തു നായകളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കരടിയെ പിടിച്ചുതള്ളുന്ന ഒരു പതിനേഴുകാരിയുടെ അമ്പരിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. കാലിഫോര്‍ണിയയിലാണ് സംഭവം നടക്കുന്നത്. ഹേലി എന്ന പതിനേഴുകാരിയുടെ വീടിന്റെ പുറകിലാണ് കരടി പ്രത്യക്ഷപ്പെട്ടത്.കരടിയെ കണ്ടതും ഹേലിയുടെ വളര്‍ത്തുനായ്ക്കള്‍ കുരക്കാന്‍ തുടങ്ങി, കൂട്ടത്തിലെ ചെറിയ നായയെ കരടി ഉപദ്രവിക്കാന്‍ തുടങ്ങി. ഇത് കണ്ടാണ് ഹേലി ഓടിയെത്തിയത്.ശേഷം കരടിയെ ഭിത്തിയില്‍ നിന്ന് പിടിച്ചുതള്ളുന്ന ഹേലിയെ ആണ് വീഡിയോയില്‍ കാണുന്നത്. കരടി വീണതും തന്റെ നായ്ക്കുട്ടിയെയും എടുത്തുകൊണ്ട് ഓടുന്ന ഹേലിയെയും വീഡിയോയില്‍ വ്യക്തമാണ്.ഹേലിയുടെ കസിനാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ട്വിറ്ററിലൂടെ പ്രചരിക്കുന്ന വീഡിയോ ഇതുവരെ 80 ലക്ഷത്തോളം പേരാണ് കണ്ടത്.

Related Topics

Share this story