Times Kerala

മഹാരാഷ്ട്രയിൽ റെയിൽവേ ട്രാക്കിന് സമീപം ബോധരഹിതയായി കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്

 
മഹാരാഷ്ട്രയിൽ റെയിൽവേ ട്രാക്കിന് സമീപം ബോധരഹിതയായി കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡിൽ റെയിൽവേ ട്രാക്കിന് സമീപം ബോധരഹിതയായി കിടന്ന സ്ത്രീയെ റെയില്‍വേ പോലീസ് രക്ഷപെടുത്തി. വിറക് ശേഖരിക്കാൻ ഇറങ്ങിയ ആശാ വാഗ്മറെ (42) റെയിൽവെ ട്രാക്കിന് സമീപം തളർന്ന് വീഴുകയായിരുന്നു. സംഭവത്തെത്തുടർന്ന് വിവരം അറിഞ്ഞെത്തിയ കജ്റത്ത് റെയിൽവേ പൊലീസ് 4 കിലോമീറ്റർ നടന്നാണ് യുവതിയെ രക്ഷപെടുത്തിയത്. വാഹനം എത്താത്ത പ്രദേശമായതിനാൽ യുവതിയെ പൊലീസ് ചുമന്ന് കജ്റത്ത് സബ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Topics

Share this story