Times Kerala

യമനിലെ ഹൂതി ശക്തികേന്ദ്രങ്ങളില്‍ അറബ് സഖ്യസേന ശക്തമായ ആക്രമണം നടത്തി

 
യമനിലെ ഹൂതി ശക്തികേന്ദ്രങ്ങളില്‍ അറബ് സഖ്യസേന ശക്തമായ ആക്രമണം നടത്തി

റിയാദ്: യമനിലെ ഹൂതി ശക്തികേന്ദ്രങ്ങളില്‍ അറബ് സഖ്യസേന ശക്തമായ ആക്രമണം നടത്തി. യമനിലെ ഹുദൈദ പ്രവിശ്യയുടെ വടക്കന്‍ പ്രദേശങ്ങളിലാണ് വെള്ളിയാഴ്ച ആക്രമണം നടത്തിയത്.

ഹൂതികളുടെ അഞ്ച് ബോട്ടുകള്‍ സഖ്യസേന തകര്‍ത്തു. ചെങ്കടലിലെ വാണിജ്യപാതയില്‍ അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തിന് ഭീഷണിയാവുന്ന ആക്രമണം നടത്താന്‍ ഹൂതികള്‍ തയ്യാറാക്കിയവയാണ് ഈ ബോട്ടുകൾ. ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള കേന്ദ്രമായി ഹൂതികള്‍ ഹുദൈദ പ്രവിശ്യയെ ഉപയോഗിക്കുകയാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി സിവിലിയന്‍ പ്രദേശങ്ങള്‍ ഉപയോഗിക്കുകയും സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുകയും ചെയ്യുകയാണ്.

Related Topics

Share this story