Nature

മു​സ്ലിം​ക​ളെ മ​ർ​ദി​ച്ച് ജ​യ് ശ്രീ​റാം വി​ളി​പ്പി​ച്ചു; പി​ന്നി​ൽ തീ​വ്ര വ​ല​തു​പ​ക്ഷ സം​ഘ​ട​ന​ക​ൾ

ബാർപേട്ട: ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന മുസ്ലിം യുവാക്കളെ തടഞ്ഞു നിർത്തി മർദിച്ചതായി പരാതി. മർദിച്ചതിന് പുറമെ ഇവരെക്കൊണ്ട് ജയ്ശ്രീറാം വിളിപ്പിച്ചെന്നും പാകിസ്ഥാൻ മൂർദ്ധാബാദ് വിളിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. അസമിലെ ബാർപേട്ടയിലാണ് സംഭവം. ആ​സാ​മി​ലെ ബാ​ർ​പെ​റ്റ​യി​ൽ വ്യാ​ഴാ​ഴ്ച ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ പേ​രി​ൽ ചൊ​വ്വാ​ഴ്ച​യാ​ണു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ന്ന​ത്. തീ​വ്ര വ​ല​തു​പ​ക്ഷ സം​ഘ​ട​ന​ക​ളി​ലെ അം​ഗ​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ആക്രമിച്ച ജയ്ശ്രീറാം വിളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും പരാതിയിൽ പറയുന്നു. മ​ർ​ദ​ന​മേ​റ്റ് അ​വ​ശ​രാ​യ​വ​രെ ജ​യ് ശ്രീ​റാം, പാ​ക്കി​സ്ഥാ​ൻ മൂ​ർ​ദാ​ബാ​ദ്, ഭാ​ര​ത് മാ​താ കീ ​ജ​യ് എ​ന്നി​ങ്ങ​നെ വി​ളി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന​താ​ണ് പ്ര​ച​രി​ച്ച വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.  സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഹിന്ദു സംഘടനയ്ക്കും അതിന്റെ നേതാവിനുമെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആൾ ആസാം മൈനോറിറ്റി സ്റ്റുഡന്റ്സ് യൂണിയൻ, നോർത്ത് ഈസ്റ്റ് മൈനോറിറ്റീസ് സ്റ്റുഡൻറ്സ് യൂണിയൻ എന്നിവയാണ് പരാതി നൽകിയത്. ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. സമൂഹമാധ്യമങ്ങളിലൂടെ ഇതിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവത്തെ കുറിച്ച് പുറത്തറിയുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.