Times Kerala

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി; പരാതിക്കാരിയുടെ ഭര്‍ത്താവിന്‍റെയും സഹോദരന്‍റെയും സസ്പെന്‍ഷന്‍ പിൻവലിച്ചു

 
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി; പരാതിക്കാരിയുടെ ഭര്‍ത്താവിന്‍റെയും സഹോദരന്‍റെയും സസ്പെന്‍ഷന്‍ പിൻവലിച്ചു

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക അതിക്രമ പരാതി നൽകിയ യുവതിയുടെ ഭര്‍ത്താവിന്‍റെയും സഹോദരന്‍റെയും സസ്പെൻഷൻ ദില്ലി പൊലീസ് പിൻവലിച്ചു.  മോശം പെരുമാറ്റത്തിന് 2018 ഡിസംബര്‍ 28നാണ് ചീഫ് ജസ്റ്റിസിനെതിരെ പരാതി നൽകിയ യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും ദില്ലി പൊലീസിൽ നിന്ന് സസ്പെന്‍റ് ചെയ്തത്. സസ്പെന്‍ഷൻ നടപടിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് നൽകിയ പരാതിയിൽ യുവതിയുടെ ആരോപണം.

കഴിഞ്ഞ ഏപ്രിൽ 19നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ സുപ്രീംകോടതിയിലെ ജീവനക്കാരി കൂടിയായിരുന്ന യുവതി ലൈംഗിക അതിക്രമ പരാതി നൽകിയത്. 2018 ഒക്ടോബര്‍ മാസത്തിൽ ചീഫ് ജസ്റ്റിസ് ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു പരാതി.

Related Topics

Share this story