Times Kerala

കാർ ഡ്രൈവറെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

 
കാർ ഡ്രൈവറെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ജോർജിയ: കാർ ഡ്രൈവറെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി . കേസിലെ രണ്ടാം പ്രതി ആയിരുന്ന മാരിയോൻ വിൽസന്‍റെ (42) വധശിക്ഷ നടപ്പാക്കി. കേസിൽ ഒന്നാം പ്രതി ബട്ടിന്‍റെ വധശിക്ഷ കഴിഞ്ഞ വർഷം നടപ്പാക്കിയിരുന്നു.

വധശിക്ഷ ഒഴിവാക്കണമെന്ന അവസാന അപേക്ഷയും യുഎസ് സുപ്രീം കോടതി തള്ളിയതിനു തൊട്ടു പിറകെ വധശിക്ഷ നടപ്പാക്കുകയായിരുന്നു. വിഷ മിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ചു നിമിഷങ്ങൾക്കകം മരണം സ്ഥിരീകരിച്ചു.

കാറോടിച്ചുവരികയായിരുന്ന 24 കാരൻ ഡോണൊവാൻ എന്ന യുവാവിനോട് റൈഡ് ആവശ്യപ്പെട്ട വിൽസനും കൂട്ടു പ്രതി റോബർട്ട് ബട്ടും കുറച്ചു ദൂരം ഒന്നിച്ചു യാത്ര ചെയ്തു. പിന്നീട് ഡൊണോവാനെ കാറിൽ നിന്നും പുറത്തിറക്കി വെടിവച്ചു കൊലപ്പെടുത്തി കാർ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.

Related Topics

Share this story