Times Kerala

വനിതാ പോലീസ് ഓഫീസർ വെടിയറ്റു മരിച്ചു

 
വനിതാ പോലീസ് ഓഫീസർ വെടിയറ്റു മരിച്ചു

കലിഫോർണിയ: കുടുംബ കലഹത്തെ തുടർന്നു യുവതിയെ രക്ഷപെടുത്താനെത്തിയ  വനിതാ പോലീസ് ഓഫിസർ  പ്രതിയുടെ വെടിയേറ്റു മരിച്ചു. ഇരുപത്താറുകാരിയായ വനിതാ പോലീസ് ഓഫിസർ താര ഒ. സുള്ളിവാനാണ് മരിച്ചത്.

എഡ്ജ് വാട്ടറിനു സമീപം റെഡ് വുഡ് അവന്യുവിൽ വീട്ടിൽ നിന്നും സാധനങ്ങൾ എടുത്തു പുറത്തു കടക്കാൻ ശ്രമിച്ച യുവതിയെ വീട്ടിനുള്ളിൽ തടഞ്ഞു നിർത്തി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയതറിഞ്ഞാണ് ഓഫീസര്‍മാർ  സ്ഥലത്തെത്തിയത്. പ്രതിയെ പിടികൂടുന്നതിന് വീടിനു പുറകിലെത്തിയ താരയ്ക്കു നേരെ അകത്തു നിന്നും ഇയാൾ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റു വീണ വനിതാ ഓഫിസറെ അവിടെ നിന്നും മാറ്റുന്നതിന് ശ്രമിച്ച മറ്റു ഓഫീസർമാർക്കു നേരെയും അകത്തു നിന്നും തുടർച്ചയായി വെടിവച്ചതിനാൽ 45 മിനിറ്റിനു ശേഷമാണ് താരയെ ആശുപത്രിയിലേക്ക് മാറ്റാൻ കഴിഞ്ഞത്.  പ്രതിയെ എട്ടു മണിക്കൂറിനുശേഷം പുറത്തു കടത്തി അറസ്റ്റു ചെയ്തു. സംഭവത്തിൽ വീടിനകത്തുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല.

Related Topics

Share this story