Times Kerala

നായയെ ചുംബിക്കാൻ ശ്രമിച്ച യുവതിക്ക് നഷ്ടമായത് കവിളും ചുണ്ടും മൂക്കും

 
നായയെ ചുംബിക്കാൻ ശ്രമിച്ച യുവതിക്ക് നഷ്ടമായത് കവിളും ചുണ്ടും മൂക്കും

ഫ്ളോറിഡ: നായയെ ചുംബിക്കാൻ ശ്രമിച്ച യുവതിക്ക് നഷ്ടമായത് കവിളും ചുണ്ടും മൂക്കും. വീട്ടിൽ വളർത്തുന്ന 200 പൗണ്ട് തൂക്കമുള്ള (90 കിലോ) ബുൾ മസ്റ്റിഫ് എന്ന വർഗത്തിൽപ്പെട്ട നായയാണ് ഉടമസ്ഥയെ ആക്രമിച്ചത്.

ജോലി കഴിഞ്ഞ് തിരിച്ചെത്തിയ യുവതിയെ കണ്ടയുടനെ നായ കുരയ്ക്കുകയും അക്രമാസക്തമാവുകയും ചെയ്തു. നായയെ ശാന്തമാക്കുന്നതിന് ചുംബിക്കാൻ ശ്രമിച്ചപ്പോഴാണ് അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്. നായ യുവതിയുടെ ചുണ്ടിലും കവിളിലും മൂക്കിലും കടിക്കുകയുംചെയ്യുകയായിരുന്നു.

Related Topics

Share this story