Times Kerala

വിലക്കയറ്റം തടയാനുള്ള സമിതി ‘ആന്‍റി പ്രൊപ്രൈറ്ററി അതോറിറ്റി’ യുടെ കാലാവധി രണ്ടു വര്‍ഷത്തേക്ക് നീട്ടി

 
വിലക്കയറ്റം തടയാനുള്ള സമിതി ‘ആന്‍റി പ്രൊപ്രൈറ്ററി അതോറിറ്റി’ യുടെ കാലാവധി രണ്ടു വര്‍ഷത്തേക്ക് നീട്ടി

ന്യൂഡല്‍ഹി: വിലക്കയറ്റം തടയാനുള്ള സമിതിയായ ആന്‍റി പ്രൊപ്രൈറ്ററി അതോറിറ്റിയുടെ കാലാവധി രണ്ടു വര്‍ഷത്തേക്ക് നീട്ടാന്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം.

ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതിയും നീട്ടി. അഞ്ചു കോടിയ്ക്ക് മുകളില്‍ വിറ്റുവരവുള്ളവര്‍ക്ക് ജൂലൈ 31 വരെയും രണ്ടു മുതല്‍ അഞ്ചു കോടി വരെയുള്ളവര്‍ക്ക് ഓഗസ്റ്റ് 31 വരെയും രണ്ട് കോടിയില്‍ താഴെ വിറ്റുവരവുള്ളവര്‍ക്ക് സെപ്റ്റംബര്‍ 30 വരെയുമാണ് കാലാവധി നീട്ടിയത്.  ജിഎസ്ടി രജിസ്ട്രേഷന് ഇനി മുതല്‍ ആധാര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. അതേസമയം ലോട്ടറി നികുതി ഏകീകരിക്കുന്നതില്‍ തീരുമാനമായില്ല.

Related Topics

Share this story