Times Kerala

വായുനിറച്ച കുട്ടികളുടെ കളിക്കോപ്പ് പൊട്ടിത്തെറിച്ച് അപകടം; 25 അടിയോളം ഉയർന്നുപൊങ്ങിയ കളിക്കോപ്പിൽ നിന്നും തെറിച്ചുവീണ് 2 കുഞ്ഞുങ്ങൾക്ക് ഗുരുതര പരിക്ക്; വീഡിയോ

 
വായുനിറച്ച കുട്ടികളുടെ കളിക്കോപ്പ് പൊട്ടിത്തെറിച്ച് അപകടം; 25 അടിയോളം ഉയർന്നുപൊങ്ങിയ കളിക്കോപ്പിൽ നിന്നും തെറിച്ചുവീണ് 2 കുഞ്ഞുങ്ങൾക്ക്  ഗുരുതര പരിക്ക്; വീഡിയോ

വായുനിറച്ച കുട്ടികളുടെ കളിക്കോപ്പ് പൊട്ടിത്തെറിച്ച് 25 അടിയോളം ഉയർന്നുപൊങ്ങി 2 കുഞ്ഞുങ്ങൾക്ക് ഗുരുതര പരിക്ക്. അതിൽ കളിച്ചുകൊണ്ടിരുന്ന മൂന്നും നാലും വയസ്സുള്ള കുഞ്ഞുങ്ങളാണ് കമ്പിവേലിയിലേക്കും ട്രാം പോകുന്ന ട്രാക്കിലേക്കും തെറിച്ചുവീണത്. റഷ്യയിലെ ബർനോൾ നഗരത്തിലാണ് അപകടം നടന്നത്. മറ്റ്‌ മൂന്ന് കുട്ടികൾകൂടി അപകടത്തിൽപ്പെട്ടെങ്കിലും നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. “അന്ന” എന്ന മൂന്നുവയസ്സുകാരിക്ക് മസ്തിഷ്കക്ഷതവും നട്ടെല്ലിന് പൊട്ടലുമുണ്ട്. “വിക” എന്ന നാലുവയസ്സുകാരിക്ക് തലയോട്ടിയിൽ പൊട്ടലും ശ്വാസകോശത്തിലും വയറിലും മുറിവുമുണ്ട്. സംഭവസ്ഥലത്തേയ്ക്ക് ചുറ്റുമുണ്ടായിരുന്നവർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി. ശക്തമായ കാറ്റിൽ സംഭവിച്ചതാകാമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ആ സമയം കാറ്റില്ലായിരുന്നുവെന്നും എന്നാൽ എന്തോ ഒന്ന് പൊട്ടിത്തെറിക്കുന്നതിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടതായും ദൃക്‌സാക്ഷികൾ അറിയിച്ചു. മതിയായ സുരക്ഷാസജ്ജീകരണങ്ങൾ അവിടെയുണ്ടായിരുന്നില്ലെന്നും പരാതിയുയർന്നിട്ടുണ്ട്.

Related Topics

Share this story