Times Kerala

ചരിഞ്ഞ ആനയുടെ മൃതദേഹം ഭക്ഷിച്ച അപൂർവ്വയിനത്തിൽപ്പെട്ട അഞ്ഞൂറോളം കഴുകൻമാർ ചത്തു

 
ചരിഞ്ഞ ആനയുടെ മൃതദേഹം ഭക്ഷിച്ച അപൂർവ്വയിനത്തിൽപ്പെട്ട അഞ്ഞൂറോളം കഴുകൻമാർ ചത്തു

ബോസ്‍വാന: ചരിഞ്ഞ ആനയുടെ മൃതദേഹം ഭക്ഷിച്ച അപൂർവ്വയിനത്തിൽപ്പെട്ട അഞ്ഞൂറോളം കഴുകൻമാർ ചത്തു. ഭക്ഷിച്ച 537 കഴുകൻമാരാണ് കൂട്ടത്തോടെ ചത്തൊടുങ്ങിയത്. വിഷബാധയേറ്റാണ് കഴുകൻമാർ ചത്തതെന്ന് വ്യക്തമായി. വേട്ടക്കാർ മയക്ക് വെടിവച്ച് കൊന്ന മൂന്ന് ആനകളുടെ ജീർണ്ണിച്ച മൃത​ദേഹമാണ് കഴുകന്മാർ ഭക്ഷിച്ചത്.

ആഫ്രിക്കൻ കോളനിക്ക് പടിഞ്ഞാറ് ഭാ​ഗത്തായാണ് കഴുകൻമാരെ ചത്തനിലയിൽ കണ്ടെത്തിയത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന ജീവജാലകങ്ങളുടെ ചുവന്ന പട്ടികയിൽപ്പെടുന്ന കഴുകൻമാരാണ് ചത്തത്.

Related Topics

Share this story