Times Kerala

ഇന്ത്യ-അഫ്ഗാന്‍ പോരാട്ടം നാളെ; ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി കാലവസ്ഥാ വകുപ്പ്

 
ഇന്ത്യ-അഫ്ഗാന്‍ പോരാട്ടം നാളെ; ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി കാലവസ്ഥാ വകുപ്പ്

സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ സതാംപ്ടണില്‍ നാളെ അഫ്ഗാനിസ്ഥാനെ നേരിടാനിറങ്ങുന്ന ഇന്ത്യയെ വരവേറ്റത് മഴയായിരുന്നെങ്കിലും നാളത്തെ മത്സരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി കാലവസ്ഥാ വകുപ്പ്. കഴിഞ്ഞ രണ്ടു ദിവസവും സതാംപ്ടണില്‍ മഴ പെയ്തിരുന്നു. ഇത് ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തെ ചെറിയ തോതില്‍ ബാധിക്കുകയും ചെയ്തു. എന്നാല്‍ മത്സരദിവസമായ ശനിയാഴ്ച മഴ പെയ്യില്ലെന്നാണ് കാലവസ്ഥാ പ്രവചനം. മത്സരത്തിനിടെ ആകാശം മേഘാവൃതമാവാനിടയുണ്ടെങ്കിലും മത്സര സമയത്ത് മഴ പെയ്യില്ലെന്നും കാലവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Related Topics

Share this story