Times Kerala

ജനറല്‍ നഴ്‌സിങ് കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു

 
ജനറല്‍ നഴ്‌സിങ് കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു

മഞ്ചേരി നഴ്‌സിങ് കോളജില്‍ 2019-2022 വര്‍ഷത്തേക്കുള്ള ജനറല്‍ നഴ്‌സിങ് കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു സയന്‍സ്(ബയോളജി-കെമിസ്ട്രി-ഫിസിക്‌സ്)വിഷയത്തില്‍ 40 ശതമാനം മാര്‍ക്കോടെ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് പാസ്മാര്‍ക്ക് മതി. സയന്‍സ് വിഷയത്തില്‍ പഠിച്ചവരുടെ അഭാവത്തില്‍ ഇതര ഗ്രൂപ്പുകാരേയും പരിഗണിക്കും. അപേക്ഷഫോറവും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍(ംംം.റവ.െസലൃമഹമ.ഴീ്.ശി)ലഭ്യമാണ്. അവസാന തിയ്യതി: ജൂലൈ 10. ഫോണ്‍-04832760007.

Related Topics

Share this story