Times Kerala

ഓഫിസിനുളളില്‍ വനിതാ ജീവനക്കാരിയെ കടന്നു പിടിച്ച് സംഭവം;കരുനാഗപ്പള്ളി നഗരസഭ സൂപ്രണ്ടിന് സസ്പെന്‍ഷന്‍

 
ഓഫിസിനുളളില്‍ വനിതാ ജീവനക്കാരിയെ കടന്നു പിടിച്ച് സംഭവം;കരുനാഗപ്പള്ളി നഗരസഭ സൂപ്രണ്ടിന് സസ്പെന്‍ഷന്‍

കൊല്ലം:  വനിതാ ജീവനക്കാരിയെ നഗരസഭയ്ക്കുളളില്‍ വച്ച് കടന്നു പിടിച്ച്  ഉദ്യോഗസ്ഥനെ  സസ്പെന്‍ഡ് ചെയ്തു.  മനോജ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത് .  അറസ്റ്റ് തടയാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് മനോജ് കുമാര്‍.

ഫെബ്രുവരി മാസം പന്ത്രണ്ടാം തീയതിയാണ്  വനിതാ ജീവനക്കാരി, സൂപ്രണ്ട് മനോജ്കുമാറിനെതിരെ  പരാതി നല്‍കിയത്. നഗരസഭയ്ക്കുളളില്‍ വച്ച് സൂപ്രണ്ട് തന്നെ കയറിപ്പിടിച്ചെന്ന്  ആരോപണങ്ങളാണ് ജീവനക്കാരി പരാതിയില്‍ വ്യക്തമാക്കുന്നത് .

Related Topics

Share this story