Times Kerala

ജീവിതത്തെ പൊസിറ്റീവ് ആയി മാത്രം നോക്കി കണ്ട ആള്‍, ഊര്‍ജ്ജം നിറച്ച ഫേസ്ബുക്ക് പോസ്റ്റുകള്‍ ആയിരുന്നു റൂബി എഴുതിയവയില്‍ ഏറെയും, എന്നിട്ടും എന്തിന് ഒരു തൂങ്ങി മരണം .?; കുറിപ്പ്

 
ജീവിതത്തെ പൊസിറ്റീവ് ആയി മാത്രം നോക്കി കണ്ട ആള്‍, ഊര്‍ജ്ജം നിറച്ച ഫേസ്ബുക്ക് പോസ്റ്റുകള്‍ ആയിരുന്നു റൂബി എഴുതിയവയില്‍ ഏറെയും,  എന്നിട്ടും എന്തിന് ഒരു തൂങ്ങി മരണം .?; കുറിപ്പ്

തിരുവനന്തപുരം: ശ്രീകാര്യത്ത് യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിയിരിക്കുകയാണ് സുഹൃത്തുക്കള്‍. വഞ്ചിയൂര്‍ സ്വദേശിയായ സുനില്‍(45) ചേര്‍ത്തല സ്വദേശിനി റൂബി ബാബു(35) എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇരുവരെയും വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രാത്രി ഏഴ് മണിയോടെ സുനില്‍ ഒരു സുഹൃത്തിനെ വിളിച്ച്‌ റൂബി തൂങ്ങി മരിച്ചെന്നും താനും ഉടനെ മരിക്കുമെന്നും വീട്ടിലെത്തണമെന്നും അറിയിക്കുകയായിരുന്നു. സുഹൃത്ത് ഉടന്‍ തന്നെ ശ്രീകാര്യം പൊലീസില്‍ വിവരമറിയിച്ച്‌ സ്ഥലത്തെത്തിയപ്പോള്‍ താഴത്തെ നിലയില്‍ ഭാര്യയെയും ഒന്നാം നിലയില്‍ ഭര്‍ത്താവിനെയും തൂങ്ങിയ നിലയില്‍ കണ്ടെത്തി. ഇരുവരെയും ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവര്‍ വീട് വാടകക്കെടുത്തത്‌. പ്രിയ സുഹൃത്ത് റൂബിയെക്കുറിച്ച് കെവി അനിലെന്ന സുഹൃത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വേദന പടര്‍ത്തുകയാണ്. മികച്ച വ്യക്തിത്വം ഉള്ള കലാകാരി ആയിരുന്നു റൂബി. ജീവിതത്തെ പൊസിറ്റീവ് ആയി മാത്രം നോക്കി കണ്ട വ്യക്തി. ഊര്‍ജ്ജം നിറച്ച ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ആയിരുന്നു റൂബി എഴുതിയവയില്‍ ഏറെയും. എന്നിട്ടും എന്തിന് ഒരു തൂങ്ങി മരണം.’ -അനില്‍ കുറിച്ചു.

Related Topics

Share this story