Times Kerala

കൊവിഡ് കേസുകള്‍ കുറയുന്നു;പ്രതിദിന രോഗികളുടെ എണ്ണം 4 ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷത്തില്‍ താഴെ

 
കൊവിഡ് കേസുകള്‍ കുറയുന്നു;പ്രതിദിന രോഗികളുടെ എണ്ണം 4 ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷത്തില്‍ താഴെ

ദില്ലി: രാജ്യത്ത്  കൊവിഡ് കേസുകള്‍ കുറയുന്നു.  ഒരു മാസത്തിനുള്ളില്‍ പ്രതിദിന രോഗികളുടെ എണ്ണം 4 ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷത്തില്‍ താഴെയെത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.36 ശതമാനം ആയി കുറഞ്ഞു. മൂന്നാഴ്ചക്കുള്ളില്‍ കൊവിഡ് രോഗികളുടെ എണ്ണം പകുതിയായാണ് കുറഞ്ഞത്.

 മരണസംഖ്യയില്‍ വലിയ കുറവില്ല. 3324 പേരാണ് കഴിഞ്ഞ ദിവസം  കൊവിഡ് ബാധിച്ച് മരിച്ചത്. മാഹാരാഷ്ട്ര, കേരളം എന്നീ  സംസ്ഥാനങ്ങളിലാണ് കേസുകള്‍ ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നത്. രാജ്യത്ത്  രണ്ട് കോടിയില്‍ അധികം പേരാണ് ഇതുവരെ കൊവിഡില്‍ നിന്ന് മുക്തി നേടിയത്.

Related Topics

Share this story