Times Kerala

വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം

 
വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2019-2020 വർഷത്തേക്കുളള വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം. 2019-2020 അധ്യായന വർഷത്തിൽ എസ്.എസ്.എൽ.സി ക്യാഷ് അവാർഡ് പ്ലസ് വൺ/ബി.എ/ബി.കോ/ബി.എസ്സ്.സി/എം.എ/എം.കോം/ (പാരലൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല) എം.എസ്.ഡബ്ലിയു/ എം.എസ്‌സി /ബി.എഡ്/ എൻജിനിയറിംഗ്/എം.ബി.ബി.എസ്/ബി.ഡി.എസ്സ്/ഫാംഡി/ബി.എസ്‌സി നഴ്‌സിംഗ്/ പ്രൊഫഷണൽ പി.ജി കോഴ്‌സുകൾ/ പോളിടെക്‌നിക് ഡിപ്ലോമ/ റ്റി.റ്റി.സി/ ബി.ബി.എ/ ഡിപ്ലോമ ഇൻ നഴ്‌സിംഗ്/ പാരാ മെഡിക്കൽ കോഴ്‌സ്/ എം.സി.എ/ എം.ബി.എ/ പി.ജി.ഡി.സി.എ/എൻജിനിയറിംഗ് (ലാറ്ററൽ എൻട്രി) അഗ്രികൾച്ചറൽ /വെറ്ററിനറി/ ഹോമിയോ/ ബി.ഫാം/ ആയുർവേദം/ എൽ.എൽ.ബി/ ബി.ബി.എം/ ഫിഷറീസ്/ ബി.സി.എ /ബി.എൽ.ഐ.എസ്.സി /എച്ച്.ഡി.സി ആന്റ് ബി.എം/ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ്/ സി.എ.ഇന്റർമീഡിയേറ്റ് കോഴ്‌സുകൾക്ക് പഠിക്കുന്നവർ യോഗ്യതാ കോഴ്‌സിനുളള സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷിക്കണം. (പോളിടെക്‌നിക്ക് ഗ്രാന്റ് ആദ്യ വർഷം അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ബി.എഡ് വിഭാഗത്തിൽ അപേക്ഷിക്കുന്നവർ ബിരുദത്തിന്റെ മാർക്ക് ലിസ്റ്റും ഹാജരാകണം). കുട്ടിയുടേയോ പദ്ധതിയിൽ അംഗമായ തൊഴിലാളിയുടേയോ പേരിലുളള ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, ടെലിഫോൺ നമ്പർ സഹിതം ആഗസ്റ്റ് 30നകം ബന്ധപ്പെട്ട ജില്ലാ ലേബർ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാരുടെ കാര്യാലയങ്ങളിൽ അപേക്ഷ സമർപ്പിക്കണമെന്ന് ലേബർ വെൽഫയർ കമ്മിഷണർ അറിയിച്ചു. മുൻ അധ്യായന വർഷങ്ങളിൽ ഗ്രാന്റ് ലഭിച്ചിട്ടുളളവർ ഗ്രാന്റ് പുതുക്കുന്നതിനുളള അപേക്ഷകൾ ബന്ധപ്പെട്ട ജില്ലാ ലേബർ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാരുടെ കാര്യാലയങ്ങളിൽ നൽകണം. ഫോം തപാലിൽ ആവശ്യമുളളവർ സ്വന്തം മേൽവിലാസമെഴുതി അഞ്ച് രൂപ സ്റ്റാമ്പ് പതിപ്പിച്ച് 22ണ്മ10 സെന്റീമീറ്റർ വലിപ്പമുളള കവർ സഹിതം അപേക്ഷിക്കണം. ബന്ധപ്പെട്ട ജില്ലാ ലേബർ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാരുടെ കാര്യാലയങ്ങളിൽ നിന്നും നേരിട്ടും ലഭിക്കും.

Related Topics

Share this story